ഡോ. ശശി തരൂരിന്റെ 19-ാമത്തെ പുസ്തകം, ദി ഹിന്ദു വേ: ഹിന്ദുമതത്തിന് ഒരു ആമുഖം, അടുത്ത ആഴ്ച വിൽപ്പനയ്‌ക്കെത്തുന്നു.ഇപ്പോൾ മാലിദ്വീപിലുള്ള തരൂർ പുസ്തകത്തെ പറ്റി വലിയ പ്രതീക്ഷയാണ് പങ്കു വയ്ക്കുന്നത്, മുൻ പുസ്തകമായ എന്തുകൊണ്ടാണ് ഞാൻ ഒരു ഹിന്ദു എന്നതിന്റെ തുടർച്ചയായി ഈ പുസ്തകത്തെ കാണാമെന്നാണ് അദ്ദേഹം പറയുന്നത്.

താൻ മോദിയുടെ ആരാധകനല്ലെന്നും ഒരു എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തികൊണ്ട് മോഡിയെയെയും ഹിന്ദുത്വത്തെയും വിമര്ശിച്ചുകൊണ്ടിരിക്കുകയാണെന്നും തരൂർ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർക്ക് മറുപടികൊടുത്ത് കഴിഞ്ഞു. പാരഡോക്സിക്കൽ പ്രൈമിനിസ്റ്ററും വൈ ഐ ആം എ ഹിന്ദുവും ഇതുതന്നെയാണ് ചെയ്തതെന്നും പുതിയ പുസ്തകമായ ഹിന്ദു വേ യും ഇതിനു പൂരകമാകുമെന്നും ശശി തരൂർ പറയുന്നു ,
നരേന്ദ്ര മോദിക്ക് അനുകൂലമായ പരാമർശങ്ങൾ നടത്തുന്നുവെന്നപേരിൽ ഇപ്പോൾ കേരളത്തിൽ നിന്നും വൻ എതിർപ്പുകൾ പാർട്ടി നേതാക്കളിൽ നിന്നുതന്നെ അദ്ദേഹത്തിന് നേരെ ഉയർന്നുകൊണ്ടിരിക്കുന്നു. എന്നാൽ കശ്മീർ ഇന്ത്യയുമായി അവിഭാജ്യമാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയാത്തതിനെപ്പറ്റി കോൺഗ്രസ് നിശബ്ദമാണ്.                                                                                സെപ്റ്റംബർ രണ്ടിന് പുസ്തകം പുറത്തിറങ്ങും

Read Also  ഇതാണ് കുടുംബത്തിൽ പിറക്കണം എന്ന് പറയുന്നത് ...കുഞ്ഞാമ്പു എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here