Thursday, January 20

മത്സ്യ തൊഴിലാളികൾക്ക് സമാധാനത്തിനുള്ള നോബൽ ശുപാർശ ചെയ്തു ശശി തരൂർ

പ്രളയകാലത്ത് രക്ഷാ പ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികൾക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള അർഹതയുണ്ടെന്ന് കാണിച്ചുകൊണ്ട് തിരുവനന്തപുരം എം പി ശശിതരുർ നോർവീജിയൻ നോബൽ കമ്മിറ്റിയ്ക്ക് കത്തെഴുതി. സ്വജീവൻ വകവയ്ക്കാതെ ജീവനോപാധിയായ മത്സ്യ ബന്ധന ബോട്ടുകളുമായി പ്രളയ ബാധിത പ്രദേശങ്ങളിലെത്തിയ ഇവർ സമാധാനത്തി നുള്ള ലോക സമ്മാനത്തിനർഹർ തന്നെയാണെന്നും തരൂർ പറയുന്നു.
ലോകത്തെവിടെയുമെന്നത്പോലെ കേരളത്തിലെയും മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതാവസ്ഥ പരിതാപകരമാണ്.

ഈ അവസ്ഥയിൽ പോലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാനായി രംഗത്തിറങ്ങിയവരാണ് അവരെന്നും ശശി തരൂർ അഭിപ്രായപ്പെടുന്നു. പുറം ചവിട്ടു പടിയാക്കി ഒരു ജീവനെ പ്രളയത്തിൽ നിന്നും രക്ഷിക്കുന്ന മത്സ്യ തൊഴിലാളിയുടെ ചിത്രമാകും ആ പ്രളയദിനത്തിൽ എക്കാലവും ഓർത്തിരിക്കുന്ന ചിത്രം. ശശിതരൂർ ഇത്രയുംനാൾ എന്തുകൊണ്ട് ഒരു വേദിയിൽ പോലും ഈ കാര്യം പറഞ്ഞിരുന്നില്ല എന്ന് ചോദിക്കുമ്പോൾ . ഇത് ഇലക്ഷൻ മനസ്സിൽ കണ്ടും തിരുവനന്തപുരത്തെ വലിയ വോട്ടു ബാങ്കായ മത്സ്യ ബന്ധന മേഖലയെ പോക്കറ്റിലാക്കാനുമുള്ള ഇടപാടായി വ്യഖ്യാനിക്കുന്നവുമുണ്ട്.

Spread the love
Read Also  'പെട്രോൾ വില 44 രൂപയായി കുറയ്ക്കാമായിരുന്നു'

Leave a Reply