സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂറിനെതിരെയുള്ള കേസിൽ ദില്ലി കോടതി വാദം കേട്ടു. സുനന്ദയുടെ ശരീരത്തിൽ ഒന്നിലധികം പരിക്കുകളുണ്ടെന്നും പലതും ദിവസങ്ങൾ പഴക്കമുള്ളവയാണെന്നും ഇത് കൂടാതെ കുത്തിവയ്പ്പിന്റെ പാടുകളും ശരീരത്തിലുണ്ടെന്നും കോടതിയിൽ വാദം കേട്ടു. തരൂറിനെതിരെ ആരോപണം ഉന്നയിച്ച കേസ് ഇതാദ്യമായാണ് കോടതി കേൾക്കുന്നത്.

മൂർച്ചയേറിയ എന്തോവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും മരണത്തിനുമുന്പ് ബലപ്രയോഗം നടന്നെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നതായും കോടതിൽ വാദമുന്നയിച്ചു. എന്നാൽ മരണകാരണം വിഷമാണെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച്, അവരുടെ ശരീരത്തിൽ 12 മണിക്കൂർ മുതൽ 4 ദിവസം വരെ പഴക്കമുള്ള നിരവധി പരിക്കുകളുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

ശരിയായ രേഖകളില്ലാതെ ഇത്തരം വെളിപ്പെടുത്തൽ കേസ് അപകടത്തിലാക്കുമെന്ന് ശശി തരൂറിന്റെ അഭിഭാഷകൻ എതിർ വാദമുന്നയിച്ചു.
സുനന്ദ പുഷ്കറും ശശി തരൂറും വിവാഹിതരായി 3 വർഷവും 4 മാസവും ആണെന്നും ഇത് ഇരു പാർട്ടികളുടെയും മൂന്നാമത്തെ വിവാഹമാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.ഐപിസി വകുപ്പുകൾ പ്രകാരം വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ അസ്വാഭാവിക മരണം സംശയാസ്പദമാണെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ 498 എ (ഭർത്താവോ ബന്ധുവോ ഒരു സ്ത്രീയെ പീഡനത്തിന് വിധേയമാക്കുന്നു), ഐപിസിയുടെ 306 (ആത്മഹത്യാ കുറ്റം) എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്, എന്നാൽ കേസിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
2014 ജനുവരി 17 ന് രാത്രി നഗരത്തിലെ ഒരു ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . അക്കാലത്ത് തരൂറിന്റെ ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനാൽ ദമ്പതികൾ ഹോട്ടലിൽ താമസിക്കുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം