സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്ന പിണറായി വിജയൻ ഉൾപ്പടെയുള്ള ബിജെപി ഇതര സർക്കാരുകൾക്കെതിരെ ഷെഹ്‌ല റാഷിദ്. കേരളം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെയാണ് ജമ്മു കാശ്മീർ ആക്ടിവിസ്റ്റായ ഷെഹ്‌ല വിമര്‍ശനമുന്നയിച്ചത്.

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം 119 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന ഔദ്യോഗിക കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നത്തിനു പിന്നാലെയാണ് സർക്കാരിനെ കുറ്റപ്പെടുത്തി ഷെഹ്‌ലയുടെ ട്വീറ്റ്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും ശിക്ഷാ നടപടി സ്വീകരിച്ചെന്നു നിയമസഭയിലെ ചോദ്യങ്ങള്‍ക്കു മറുപടിയായി സര്‍ക്കാര്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നു.

വിലപ്പെട്ട ഈ അഞ്ച് വര്‍ഷം ബിജെപിയേക്കാള്‍ മെച്ചപ്പെട്ടവരാണ് തങ്ങള്‍ എന്ന് തെളിയിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാതെ തങ്ങളും ബിജെപിയെ പോലെ തന്നെയാണെന്ന് കാണിക്കുകയല്ല വേണ്ടതെന്നും ഷെഹ്‌ല ട്വിറ്ററിൽ കുറിച്ചു.

‘ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഫെയ്സ്ബുക്ക് കമന്റിന്റെ പേരില്‍ ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നു. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ ഭരണകക്ഷി ആക്രമിക്കുന്നു. പ്രിയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളേ, ഞങ്ങളും ബിജെപിയെപ്പോലെയാണെന്ന് തെളിയിക്കുന്നതിനു പകരം ഈ വിലപ്പെട്ട അഞ്ചുവര്‍ഷം ബിജെപിയേക്കാള്‍ മെച്ചമാണ് നിങ്ങളെന്ന് തെളിയിക്കാന്‍ ഉപയോഗിക്കണം’ ഷെഹ്‌ല ട്വീറ്റ് ചെയ്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'വോട്ടു തെണ്ടികളാണ്' ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നത്: ബിജെപി എംഎല്‍എയുടെ വിഭാഗീയ പരാമര്‍ശങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here