തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവുമായ ഷെഹ്‍ല റാഷിദ്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഷെഹ്‍ല റാഷിദ് അറിയിച്ചത്.

താഴ്‌വരയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഇപ്പോഴും പുനസ്ഥാപിക്കാതിരിക്കുകയും നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് ഷെഹ്‌ല റാഷിദ് രംഗത്തെത്തിയത്. കശ്മീരിലെത്തുമ്പോള്‍ നിയമവും നീതിയും മറന്ന് പോവുകയാണ് സര്‍ക്കാരെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമെന്നും ഷെഹ്‍ല പറഞ്ഞു. മുഖ്യധാരയിലേക്ക് കടന്ന് വരാന്‍ സര്‍ക്കാര്‍ യുവ ജനങ്ങളോട് ആവശ്യപ്പെടുന്നു. എന്നാല്‍ എല്ലാ തരത്തിലും ജനങ്ങളെ അടക്കി നിര്‍ത്തുകയാണ് ഭരണകൂടമെന്നും താൻ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷെഹ്‍ല റാഷിദ് പറഞ്ഞു.

“കശ്മീരില്‍ കഴിഞ്ഞ രണ്ട് മാസമായി ദശലക്ഷക്കണക്കിന് ആളുകള്‍ തടങ്കലിലാണ്. അവിടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത് തുടര്‍ക്കഥയാകുന്നു. ആളുകള്‍ക്ക് ആംബുലന്‍സും മറ്റ് അടിയന്തിര സേവനങ്ങളും വിളിക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ല. സാഹചര്യം ഇങ്ങനയൊക്കെയായിട്ടും കേന്ദ്രം കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുകയാണ്. കാശ്മീര്‍ സാധാരണസ്ഥിതിയിലാണെന്ന് ലോകത്തെ കാണിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിന് പിന്നില്‍ ഇത്തരമൊരു സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും മുന്നോട്ടുള്ള പോക്കിനെ കുറിച്ചും എന്റെ നിലപാട് വ്യക്തമാക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയ അവകാശം സംബന്ധിച്ച നിലപാട് ഒരിക്കലും ഉപേക്ഷിക്കാന്‍ എന്നോട് ആവശ്യപ്പെടാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരുന്നു ഞാന്‍ ചേര്‍ന്നത്. നീതിയും സദ്ഭരണവും നല്‍കാമെന്നും ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാമെന്നും ഞങ്ങള്‍ വിശ്വസിച്ചു.

സര്‍ക്കാര്‍ നിയമവാഴ്ചയെ മാനിച്ചിരുന്നെങ്കില്‍ ഇതെല്ലാം സാധ്യമാകുമായിരുന്നു. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമം നടപ്പാക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ സമീപകാല തീരുമാനങ്ങള്‍ കാണിക്കുന്നത്. അവര്‍ അന്താരാഷ്ട്ര നിയമങ്ങളെ പോലും മറക്കുന്നു. ചില സ്ഥാപനങ്ങളുടെ കളികള്‍ ഉള്ളതിനാല്‍ കേന്ദ്രം അതില്‍ നിന്നും രക്ഷപ്പെടുന്നു. കശ്മീരിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍, ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്ട്രമായി തന്നെ തുടരുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി കശ്മീരില്‍ ഒരു തെരഞ്ഞെടുപ്പ് അഭ്യാസം അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇവിടെ നടക്കുന്നത് ജനാധിപത്യമല്ല, മറിച്ച് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ചില കളിപ്പാവ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയാണിത്.

രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചും സംസ്ഥാനത്തെ വിഭജിക്കുന്നതിനെക്കുറിച്ചും മിണ്ടരുതെന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാലിക്കാത്ത ആര്‍ക്കും തടവ് അനുഭവിക്കേണ്ടിവരും. തടങ്കലില്‍ വയ്ക്കുന്നതിനെ വെല്ലുവിളിക്കുന്ന ആരെയും ക്രൂരമായ പൊതു സുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തും. കശ്മീരിലെ ഏത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമായിരിക്കുന്നു.

Read Also  പാക് അധീനകാശ്മീരിലെ നാലു ഭീകരകേന്ദ്രം തകർത്ത് ഇന്ത്യൻ സൈന്യം

അതിനാല്‍, കശ്മീരിലെ തെരഞ്ഞെടുപ്പ് മുഖ്യധാരയുമായുള്ള എന്റെ ബന്ധം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട എന്റെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് നിയമാനുസൃതമാക്കുന്നതില്‍ പങ്കാളിയാകാന്‍ എനിക്കാവില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ മുഖ്യധാരയിലേക്ക് യുവാക്കളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി യുവാക്കളെ ഇവിടെ നിന്നെല്ലാം പുറത്താക്കുന്ന നടപടികള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഒത്തുതീര്‍പ്പ് ആവശ്യമില്ലാത്ത എല്ലാ മുന്നണികളിലും ഞാന്‍ ഒരു പ്രവര്‍ത്തകനായി തുടരുകയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യും.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ ഞാന്‍ പോരാട്ടം തുടരും. ഈ പോരാട്ടത്തില്‍ എന്നെയും എന്റെ സഹ-പ്രവര്‍ത്തകരേയും പിന്തുണയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ശ്രമിക്കാത്തതിന്റെ പേരിലായിരിക്കരുത് ഞങ്ങളുടെ പരാജയം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സത്യം വിളിച്ചുപറയേണ്ടത് അത്യാവശ്യമാണ്. ഓഗസ്റ്റ് 5 ന് ശേഷം കശ്മീരി ജനതയ്ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സത്യം തുറന്നു കാണിച്ചതിന്റെ പേരില്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നാല്‍ ഇതൊന്നും എന്നെ പിന്തിരിപ്പിക്കില്ല. എന്റെ ശബ്ദം ആവശ്യമാണെന്ന് തോന്നുന്നിടത്തെല്ലാം ഞാന്‍ തുടര്‍ന്നും സംസാരിക്കും.”- ഷെഹ്‌ല റാഷിദ് പറഞ്ഞു.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ പീപിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷെഹ്‍ല റാഷിദ്. ജനങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ച ശേഷം താഴ്‍വരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് സി.പി.ഐ.എമ്മും ചൂണ്ടിക്കാട്ടി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ് കഴിഞ്ഞ 65 ദിവസമായി പ്രദേശം ഉപരോധത്തിന് കീഴിലാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കശ്മീരില്‍ വീട്ടുതങ്കലിലാണ്.

ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്മെന്‍റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്സും വ്യക്തമാക്കി. ഒക്ടോബര്‍ 24 നാണ് ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്മെന്‍റ് കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. എന്നാല്‍ ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെ.എ മിര്‍ പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നുപോലും ബഹിഷ്കരിക്കരുതെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആഗ്രഹം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തടവില്‍ തുടരുന്ന സാഹചര്യത്തിലും ജമ്മുകാശ്മീര്‍ ഭരണകൂടത്തിന്‍റെ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Read Also  കാശ്മീരിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത് പരിശോധിക്കാതെ: യുഎന്‍ കമ്മീഷന്‍

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടവിലാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

1 COMMENT

  1. അനക്ക് പെണ്ണേ നല്ല മൊഞ്ചുല്ലോ സിറിയയിൽ നിനക്ക് ഹൂറിയായി തൂറാം തേവിടിശ്ശിമോൾ.നിന്റേ പൂതി പാക്കിസ്ഥാനില്.പല മൂത്തലക്കിന്റേ മുത്തേ

LEAVE A REPLY

Please enter your comment!
Please enter your name here