Saturday, January 29

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു

കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനം ഷിഗെല്ല ഭീതിയുടെ പിടിയില്‍. ഷിഗെല്ല വയറിളക്കത്തിനു കാരണമാകുന്നതാണ്. സാധാരണ വയറിളക്കം വൈറസ് ബാധമുലമാണെങ്കില്‍ ഷിഗെല്ല ബാക്ടീരീയ മൂലമുണ്ടാകുന്ന വയറിളക്കമാണ്. അതുകൊണ്ട് തന്നെ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ഇതുവരെ സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലത്തിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെക്കെത്തുന്നത്. വയറിളക്കത്തോടൊപ്പം പനിയും എത്തുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ ഷിഗെല്ല പടരാന്‍ കാരണമായിട്ടുണ്ട്. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവുകയും ചെയ്യുന്നു.വയറിളക്കത്തിനു പുറമേ വയറു വേദനയും ഛര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂടു കൂടുകയും ചെയ്യുന്നു. കുട്ടികളിലാണ് ഈ ബാക്ടീരിയ പടര്‍ന്നു പിടിക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Spread the love
Read Also  സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു