Monday, January 17

മേജറിന്റെ ഭാര്യയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്

ശനിയാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ കരസേന മേജറുടെ ഭാര്യയും മുപ്പത്തഞ്ചുകാരിയുമായ ഷെയ്ല്‍സ ദ്വിവേദിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യമെന്ന് പോലീസ്. പ്രതിയും മറ്റൊരു മേജറുമായ നിഖില്‍ റായ് ഹണ്ഡയെ ഇന്നലെ മീററ്റിലെ ആര്‍മി കന്റോണ്‍മെന്റില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹണ്ഡയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതും തന്നില്‍ നിന്നും അകന്നുമാറാന്‍ ശ്രമിച്ചതുമാണ് പ്രകോപനത്തിന് കാരണമായതായി പ്രതി സമ്മതിച്ചെന്ന് പോലീസ് വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഷെയ്ല്‍സയെ ഹണ്ഡ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായി അവരുടെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. തന്റെ സഹോദരിയുടെ സൗഹാര്‍ദപൂര്‍ണമായ പെരുമാറ്റം ഹണ്ഡ തെറ്റിധരിച്ചതായി അമൃതസറില്‍ അഭിഭാഷകനായ ഷെയ്ല്‍സയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ല്‍സ വാഹനാപകടത്തില്‍ പെട്ടുവെന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച വിവരം. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ അവര്‍ ആക്രമിക്കപ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞു.
തന്നോട് ഷെയ്ല്‍സയ്ക്ക് അമിതപ്രണയമായിരുന്നുവെന്നും വിവാഹമോചനം നേടി അവരെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഹണ്ഡ പറഞ്ഞതായി പോലീസ് പറയുന്നു. അവരെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൃത്യം ചെയ്തതെന്നും ഹണ്ഡ പറയുന്നു. ഹണ്ഡയുടെ അവകാശവാദങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ മധുപ് തിവാരി പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Spread the love
Read Also  സദാചാര കൊലകൾ കേരളത്തിലാവർത്തിക്കുന്നു; പ്ലസ് ടു വിദ്യാർത്ഥിയെ ജയിൽ വാർഡൻ സദാചാരപോലീസ് ചമഞ്ഞു കൊലപ്പെടുത്തി

Leave a Reply