Thursday, January 20

അച്ഛൻ മരിച്ചത് പൊലീസ് നടപടികളിലല്ല; ശിവദാസന്റെ മകന്റെ മൊഴി പുറത്ത്

ശബരിമലക്ക് സമീപം ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്റെ മൊഴി പുറത്ത്. ശിവദാസന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതാണെന്നാണ് സംഘപരിവാർ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സംഘപരിവാർ ഇന്ന് പത്തനംതിട്ടയിൽ ഹർത്താൽ നടത്തുന്നത്. കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ ഇതിനകം ശിവദാസനെ ബലിദാനിയായി ചിത്രീകരിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ശിവദാസന്റെ മകന്റെ മൊഴി പുറത്ത് വന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോ
ലീസ് നടപടികള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ പതിനേഴാം തീയതിയാണ്. അതിന് പിറ്റേന്ന് ഒക്ടോബര്‍ 18 നാണ് അച്ഛന്‍ ശബരിമലക്ക് പോയതെന്ന് മകന്റെ മൊഴിയില്‍ പറയുന്നു. ഒക്ടോബര്‍ 19 ന് രാവിലെ ഒരു തമിഴ്‌നാട് സ്വദേശിയുടെ മൊബൈലില്‍ നിന്നും ശിവദാസന്‍ വീട്ടില്‍ വിളിച്ച് അമ്മയോട് താന്‍ തൊഴുതിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ആ നമ്പറില്‍ തിരിച്ചു വിളിച്ചതായും ഒരു തമിഴ് സംസാരിക്കുന്നയാളാണ് ഫോണ്‍ എടുത്തതെന്നും മൊഴിയില്‍ പറയുന്നു.

ഇതോടെ സംഘപരിവാറും ജനം ടിവിയും ഉൾപ്പടെ ശിവദാസന്റെ മരണത്തെ മുതലാക്കി വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ഇല്ലാതായത്. ശിവദാസന്റെ മരണത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Spread the love
Read Also  ശബരിമല റിവ്യൂ ഹർജി തൽക്കാലം പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി

Leave a Reply