Monday, January 17

വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതെന്ന് ശിവസേന

മസ്സിൽ പവർ, മണി പവർ എന്നിവ ഉപയോഗിച്ചും വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചുമാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുന്നതെന്ന് എൻഡിഎ സഖ്യകക്ഷിയായ ശിവസേന. രാജ്യത്ത് ഇപ്പോഴുള്ളത് കപട ജനാധിപത്യമാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിൽ പറയുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നനുള്ള ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് രൂക്ഷ വിമർശനങ്ങളുമായി ശിവസേന രംഗത്ത് വന്നത്.

ബിജെപിയുടെ ഹിന്ദുത്വ ആശയമല്ല ശിവസേനയുടേതെന്നും രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ ബി.ജെ.പി പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. രാജ്യത്തെ സ്ത്രീകൾ സുരക്ഷിതരല്ല എന്നാൽ രാജ്യത്ത് പശുക്കൾക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. ജനങ്ങൾ എന്ത് കഴിക്കുന്നുവെന്ന് നിങ്ങൾക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും താക്കറെ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യകക്ഷിയാണ് ബഹരണം നടത്തുന്നത്.

Spread the love
Read Also  ബി.എസ്.പി. നേതാവിന്റെ ഫാമില്‍ പശുവിനെ അറുത്തെന്ന് ആരോപണം; ആറു പേർ അറസ്റ്റിൽ