Wednesday, January 19

ഹൈക്കോടതിയ്ക്കും മേലെ കോടതിയുണ്ട്; പിഴ അടക്കില്ലെന്നും ശോഭാ സുരേന്ദ്രൻ

വിലകുറഞ്ഞ പ്രശസ്തിയ്ക്ക് വേണ്ടി ഹൈക്കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്ന രീതിയിൽ ഹർജി സമർപ്പിച്ചതിന് ഹൈക്കോടതി വിധിച്ച പിഴ അടയ്ക്കാനാവില്ലെന്ന് ശോഭാ സുരേന്ദ്രൻ. ഹൈക്കോടതിയ്ക്ക് മുകളിലും കോടതി ഉണ്ടെന്നും താൻ സുപ്രീം കോടതിയിൽ പോകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ കോടതിയിൽ മാപ്പ് പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

‘പൊതുതാല്‍പര്യ ഹര്‍ജികള്‍ പലതും തള്ളുന്ന സാഹചര്യം കോടതി മുമ്പാകെ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഒരു പബ്ലിസിറ്റിയുടെ ആവശ്യകതയിലേയ്ക്ക്‌ വേണ്ടി കൊടുത്തിട്ടുള്ള ഒരു പൊതുതാല്‍പര്യഹര്‍ജിയല്ല. സ്വാഭാവികമായും ഞാന്‍ പിഴയടക്കുന്ന പ്രശ്‌നവുമുദിക്കുന്നില്ല. ഞാന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കും. അയ്യപ്പ ഭക്തവിശ്വാസികളുമായി ബന്ധപ്പെട്ടുള്ള നിരവധി വിഷയങ്ങള്‍, അത് പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. സ്വാഭാവികമായിട്ടും അനധികൃതമായി പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കള്ളക്കേസുകളില്‍ അയ്യപ്പഭക്തന്മാരെപ്പെടുത്തി കഴിഞ്ഞ നാല്‍പ്പതു ദിവസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ഞങ്ങളുടെ ഭക്തവിശ്വാസികളായിട്ടുള്ള പാവപ്പെട്ട സഹോദരന്മാര്‍ കിടക്കുകയാണ്. സ്വാഭാവികമായും ഹൈക്കോടതിയുടെ മുകളില്‍ ഒരു കോടതിയുണ്ട് എന്നിരിക്കെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്.’ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി കൊടുത്തത്. ഹർജി തള്ളിയ കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിക്കുകയായിരുന്നു.

Spread the love
Read Also  'അയിത്തത്തിന് അവധി' ബി ജെ പി - എൽ ഡി എഫ് സഖ്യം ഭരണത്തിലേയ്ക്ക്

Leave a Reply