Saturday, January 29

പതിനൊന്നാമത് അന്താരാഷ്‌ട്ര ഹ്രസ്വ/ഡോക്കുമെണ്ടറി ചലച്ചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നു

ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് അന്താരാഷ്‌ട്ര ഡോക്കുമെന്ററി ആൻറ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള തിരുവനന്തപുരത്ത് ആരംഭിച്ചു. വൈകുന്നേരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉത്‌ഘാടനം ചെയ്തു. പ്രമുഖ ഡോക്കുമെന്ററി ചലച്ചിത്ര സംവിധായകരായ ആനന്ദ് പട്വർദ്ധൻ, റയിഡ് അന്തോണി തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ അതിഥികളായിരുന്നു. ഇത്തവണ മത്സരവിഭാഗത്തിൽ 52 ചിത്രങ്ങളാണുള്ളത്.  മുന്നൂറോളം ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ പ്രദര്ശനമാരംഭിച്ചിരുന്നു. ആനന്ദ് പട്വര്ദ്ധനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ഡോക്കുമെന്ററി/ഹ്രസ്വചലച്ചിത്രമേളയിൽ അവാർഡ് ഏർപ്പെടുത്തിയത് ഇതാദ്യമായാണ്.

ചലച്ചിത്രപ്രവർത്തകരുമായി സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നിളയിൽ നടക്കുന്ന ചർച്ചകളിൽ ആനന്ദ് പട്വര്ദ്ധൻ, റെയിഡ് അന്തോണി, കവിത ലങ്കേഷ്, ലതാ മണി തുടങ്ങിയവർ പങ്കെടുക്കും. 24 നാണു മേള അവസാനിക്കുന്നത്.

Spread the love
Read Also  കേരളത്തിന്‌ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ലോക ജനതയാകെ നൊമ്പരപ്പെടുത്തുന്ന വീഡിയോയുമായി യു. എ. ഇ സര്‍ക്കാര്‍