Wednesday, January 19

സുനന്ദ പുഷ്ക്കർ കേസ്; ശശി തരൂർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം ലോക്സഭാ അംഗവും മുൻ മന്ത്രിയുമായ ശശി തരൂർ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡൽഹി പാട്യാല ഹൌസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂലായ് 7 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നേരത്തെ ശശി തരൂരിനോട് കോടതി നോട്ടീസ് നൽകിയിരുന്നു.

2014 ജനുവരി 17-നെ ഡൽഹിയിലെ ലീല ഹോട്ടലിൽ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ മരണ കാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണ സംഘം പലവട്ടം തരൂരിനെ ചോദ്യം ചെയ്തിരുന്നു.

 

Spread the love
Read Also  സുനന്ദ പുഷ്ക്കറിന്റെ ശരീരത്തിൽ പരിക്കിന്റെ പാടുകളുണ്ടെന്ന് പ്രോസിക്യൂഷൻ തരൂരിനെതിരെ ആദ്യ വാദം