Friday, May 27

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

ലോകമെങ്ങും മുതലാളിത്തത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇന്ധന വില വർദ്ധനവിനെതിരെയും മോശം ജീവിത സാഹചര്യങ്ങൾക്കെതിരെയും ജനങ്ങൾ ഭരണകൂടങ്ങൾക്കെതിരെ തെരുവിൽ സമരം ചെയ്യുകയാണ്. ഇന്ത്യയിൽ അത്തരം സമരങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ലോകമെങ്ങും മുതലാളിത്ത ഭരണകൂടങ്ങൾക്കെതിരായ സമരം ശക്തി ആർജ്ജിക്കുന്നതിന്റെ കാഴ്ച്ചയാണ് കാണുന്നത്. മിനിമം വേതനം ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെ ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികളുടെ സമരവും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടിയും ഇന്ധന വില വർദ്ധനവിനെതിരെയും ഫ്രാൻസിലെ മഞ്ഞ കുപ്പായക്കാർ നടത്തുന്ന സമരത്തെയും സുഡാനിലെ ജനങ്ങൾ അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഭരണകൂടത്തോട് ഏറ്റുമുട്ടികൊണ്ടിരിക്കുന്നതും എല്ലാം മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കാനുള്ള ലോകസമരങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്.

Image

ഒറ്റയടിയ്ക്ക് ഇന്ധന വിലവർദ്ധനവ് രണ്ടിരട്ടിയായി വർധിപ്പിച്ചതാണ് ഇപ്പോൾ സിംബാവെയിൽ പ്രതിഷേധം തീവ്രമായി പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്. ലോകത്ത് ഏറ്റവും കൂടതൽ ഇന്ധനവിലയുള്ള രാജ്യം ഇതോടെ സിംബാവേ ആയി. ഒരു ലിറ്റർ പെട്രോളിന് ഇന്ത്യൻ രൂപ പ്രകാരം 220 രൂപയാണ് സിംബാവെയിലെ നിരക്ക്. ഡീസലിനാകട്ടെ 227 രൂപയും. ഇത് ലോകത്തെ ഏറ്റവും ഉയർന്ന ഇന്ധന നിരക്കാണ്. കൂടാതെ രാജ്യത്ത് കടുത്ത നോട്ട് ക്ഷാമവും നേരിടുകയാണ്. ഈ മാസാവസാനത്തോട് കൂടി മിക്ക കമ്പനികളും നോട്ട് ക്ഷാമം മൂലം അടച്ചു പൂട്ടുമെന്നും ഇത് രാജ്യത്തെ കൂടതൽ പ്രതിസന്ധിയിലേയ്ക്കും തൊഴിലില്ലായ്മയിലേയ്ക്കും നയിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാട്ടും നൃത്തവുമായാണ് പ്രതിഷേധക്കാർ തെരുവുകളിൽ സമരം ചെയ്യുന്നത്.

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മൂന്ന് ദിവസത്തെ രാജ്യവ്യാപകമായ ഹർത്താലാണ് സിംബാവെയിൽ നടന്നത്. സ്കൂൾ അധ്യാപകരും ഡോക്ടർമാരും ഉൾപ്പടെ വിവിധ മേഖലകളിലുള്ളവരെല്ലാം സമരത്തിന് ഐക്യപ്പെട്ടിരിക്കുകയാണ്. 2009-ൽ സിംബാവേ കറൻസിയ്ക്ക് പകരം രാജ്യത്ത് മാറ്റ് കറൻസികളുടെ ഉപയോഗം അനുവദിച്ചതും അതിൽ തന്നെ അമേരിക്കൻ ഡോളറിന്റെ അമിത ഉപയോഗവും രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. കമ്പനികൾ ശമ്പളം എലെക്ട്രോണിക് നോട്ടുകൾ ആയി നൽകുന്നതിലും പ്രതിഷേധം വ്യപകമാണ്. ഇതിന് മാർക്കെറ്റിൽ വിലയില്ലെന്നുള്ളതാണ് പ്രധാന കാരണം. രാജ്യത്തിന്റെ കരുതൽ വിദേശ നാണ്യത്തിലുണ്ടായ ഇടിവും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായി. സിംബാവെയുടെ സ്വന്തം കറൻസി അടുത്ത ഒരു വർഷത്തിനുള്ളിൽ ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.

Image

സിംബാവിയൻ പ്രസിഡന്റ് എമേഴ്സൺ മനങ്ങാഗ്വക്കെതിരെ ജനങ്ങളുടെ വൻ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രസിഡന്റിന്റെ ദുര്ഭരണവും ധാരാളിത്തവും വിദേശ സഞ്ചാരങ്ങളുമാണ് ഇത്രയധികം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഒരു വിഭാഗം പ്രതിഷേധക്കാർ പറയുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്താമെന്ന പറഞ്ഞു അധികാരത്തിലേറിയ മനങ്ങാഗ്വ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്നാണ് കുറ്റപ്പെടുത്തൽ. നിലവിൽ പ്രസിഡന്റ് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിദേശ യാത്രയിലാണ്. ഇതും പ്രതിഷേധക്കാരുടെ രോഷം വർധിക്കുവാൻ കാരണമായി. കലാപത്തിന്റെ മറവിൽ സൈന്യം സിംബാവെയിൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 

Read Also  പൗരത്വഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി

DAY 1 Zimbabwe Republic Police shooting LIVE ammunition at unarmed civilians #ZimbabweShutdown 14 Jan '19

പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവിൽ നിരന്തരം ഏറ്റുമുട്ടുകയാണ്. പോലീസ് നിരവധി തവണ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും മറ്റും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകുവാൻ തയ്യാറാവുന്നില്ല. പ്രതിഷേധക്കാർക്ക് നേരെ പോലീസ് പലവട്ടം വെടിവെയ്ക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പോലീസ് യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയാണെന്നും പ്രതിഷേധക്കാരെ കൊന്ന് സമരം അവസാനിപ്പിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം നടക്കില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. നിരവധിപേർ ഇതിനോടകം കൊല്ലപെട്ടുവെന്നാണ് കണക്കുകൾ. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളാരും കൃത്യമായ കണക്കുകൾ റിപ്പോർട്ട് ചെയ്തട്ടില്ല. ജനങ്ങൾ കടകൾ കൊള്ളയടിക്കുന്നതും ഭക്ഷണസാധനങ്ങൾ ഉൾപ്പടെ മോഷ്ട്ടിക്കുന്നതും സിംബാവെയിലെ നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

റോബർട്ട് മുഗാബെയുടെ 37 വർഷത്തെ ഭരണത്തിന് വിരാമമിട്ട് 2017 അവസാനത്തിൽ പട്ടാളം ഭരണം ഏറ്റെടുത്തതോടെയാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തൊഴിലില്ലായ്മയും നോട്ട് ക്ഷമാവുമെല്ലാം പുറം ലോകത്തെത്തുന്നത്.

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

Spread the love

20 Comments

Leave a Reply