Wednesday, January 19

സിദ്ദുവിന് ഹിന്ദു യുവ വാഹിനിയിൽ നിന്നും ജീവനു ഭീഷണി

യോഗി ആദിത്യനാഥിൻ്റെ ഹിന്ദു  യുവവാഹിനി സേന മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ദുവിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നു. `സാഫ്രോൺ ടെറർ` എന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങൾ വിളിക്കുന്ന ഹിന്ദു യുവ വാഹിനി ഇപ്പോൽ സിദ്ദുവിൻ്റെ തലയ്ക്ക് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടിയുടെ യോഗത്തിൽ  ലൗകിക സുഖങ്ങളിൽ താത്പര്യമുള്ളയാളാണ് ആദിത്യനാഥെന്നും അദ്ദേഹം അതുകൊണ്ട് യോഗിയല്ല ഭോഗിയെന്നാണ് വിളിക്കേണ്ടതെന്നുള്ള സിദ്ദുവിന്റെ പ്രസ്താവനയാണ് ഹിന്ദു യുവവാഹിനിയെ ചൊടുപ്പിച്ചത്. സംസ്ഥാനത്തെമ്പാടും ആദിത്യനാഥിൻ്റെ അനുഭാവികൾ സിദ്ദുവിൻ്റെ കോലം കത്തിക്കുകയും ചെയ്തു.

2002ൽ സ്വന്തം തട്ടകമായ ഗൊരഖ് പൂരിൽ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടതാണ് ഹിന്ദു യുവവാഹിനി സേന. പശു സംരക്ഷണത്തിനെന്ന പേരിൽ നിരവധിതവണ ദളിതർക്കും മുസ്ലിം വിഭാഗത്തിൽ പെട്ടവർക്കും സേനയുടെ ആക്രമണത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. 

Spread the love
Read Also  നവജ്യോത് സിങ് സിദ്ദു മന്ത്രി സ്ഥാനം രാജിവെച്ചു

Leave a Reply