പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ 10 ന് അയച്ച കത്ത് സിദ്ദു ട്വിറ്ററിലൂടെ പുറത്ത് വിട്ടു. എന്നാൽ രാജിവെക്കാന്‍ ഉള്ള കാരണമെന്ന് കത്തിലോ സിദ്ദുവിന്റെ ട്വീറ്റിലോ വ്യക്തമാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉടന്‍ രാജി കത്ത് കൈമാറുമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.

അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നഷ്ടപ്പെട്ടിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയില്‍ നിന്ന് രാജിവെച്ച് 2017-ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കാനിടയാക്കിയിരുന്നു. ജൂണ്‍ 10-ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് സിദ്ദു രാഹുലിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരേയും വന്നിട്ടില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കർഷക സമരം ശക്തമാവുന്നു; 22 ട്രെയിനുകൾ റദ്ദാക്കി, 24 എണ്ണം വഴി തിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here