portrait of Shakila Azizzada

ഷക്കില അസിസാഡ 1964 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ചു . കവിതകൾ അവരുടെ തുറന്നുപറച്ചിലും അസാധാരണവുമാണ് പ്രത്യേകിച്ചും അവര്‍ പ്രണയത്തെയും സ്ത്രീ മോഹത്തെയും വിവരണാത്മകമാക്കുമ്പോൾ, അഫ്ഗാനിസ്ഥാനിലെ ഡാരി ഭാഷയിൽ എഴുതുന്ന വനിതകൾ അപൂർവ്വമായി അഭിസംബോധന ചെയ്യുന്ന വിഷയങ്ങൾ

കാബൂൾ സർവകലാശാലയിൽ നിയമപഠനം നടത്തിയ ഷക്കില ഇപ്പോൾ താമസിക്കുന്ന നെതർലാൻഡിൽ ഓറിയന്റൽ ഭാഷകളും സംസ്കാരങ്ങളും തമ്മിലുള്ള താരതമ്യപഠനങ്ങൾ നടത്തുന്നു. ചെറുകഥകൾ, നാടകങ്ങൾ, കവിതകൾ എന്നിവയും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു
2012 മെയ് മാസത്തിൽ പി.ടി.സിയുടെ പേർഷ്യൻ കവികളുടെ പര്യടനത്തിൽ ഒരാളായിരുന്നു ഷക്കില.

ദൈവത്തിന്റെ കൈയൊപ്പുകൾ                                                                    ഭാഷാന്തരം വി കെ അജിത് കുമാർ 

ഒരു ഹൃദയത്തിന്റെ വാതായനങ്ങളിൽ നിന്നെ കൊളുത്തിയിട്ടിരിക്കുന്നു.
നിന്റെ വിരൽത്തുമ്പുകൾ അവന്റെ
ചുമലുകളുടെ ചൂടുകൊണ്ട് കടുത്തുപോകുന്നു.
തെരുവ് വിളക്കിനു താഴെ മഴ അവന്റെ കാൽപ്പാടുകളെ മായ്ച്ചു കളയുന്നു
നിന്റെ എഴുത്ത് പുസ്തകം മടക്കി വച്ചിരിക്കുന്നു
പക്ഷെ അവന്റെ ചിന്തകൾ ഇപ്പോൾ കടന്നുപോകുന്ന                              രാവുകളുമായി ചേരാൻ വെമ്പുന്നു
രാത്രിയിൽ അവിടെ അലഞ്ഞുതിരിഞ്ഞ പൂച്ചനിഴലുകൾ എങ്ങോപോയി
ആദ്യ വാക്കുകൾ ഉരിയാടുംമുമ്പേ നീ                                                                   ഹഫേസ്‌നെ വാതായനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്നു
അമ്മപ്പുസ്തകം പൊതിഞ്ഞുവച്ച പുള്ളികളുള്ള
പട്ടു തൂവാലയ്കും മുകളിലൂടെ കടന്നുപോകുന്ന നിന്റെ കരങ്ങൾ
വെള്ളി ഉറുമാലിനുള്ളിൽ നിന്റെ ചുമലുകളിൽ
നിശബ്ദമായി വാക്കുകൾ ചലിച്ചുകൊണ്ടിരുന്നു
ആ പഴയ വാക്കുകൾ പൊതിഞ്ഞ കവചത്തിനുള്ളിൽ                                           ദൈവത്തിന്റെ കൈയൊപ്പുകൾ അഴുകുകയാണ്

 

Read Also  ഗോദാൻ

LEAVE A REPLY

Please enter your comment!
Please enter your name here