Sunday, January 16

സില്‍ക്ക് സിറ്റി കുവൈത്ത് മേഖലയുടെ സാമ്പത്തിക ഹബ് ആകും

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സില്‍ക്ക് സിറ്റി കുവൈത്ത് മേഖലയുടെ സാമ്പത്തിക ഹബ് ആയി മാറുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. 2025-ഓടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനായി 24 ബില്യണ്‍ കുവൈത്ത് ദിനാര്‍ വേണ്ടിവരും. കൂടാതെ വാര്‍ഷിക ബജറ്റ് 40 ബില്യണ്‍ ദിനാറായും വിദേശജനസംഖ്യ അമ്പത് ലക്ഷമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 28,61,380 വിദേശികളാണ് ഔദ്യോഗിക കണക്കനുസരിച്ച് താമസരേഖ ഉള്ളവര്‍. എന്നാല്‍, സില്‍ക്ക് സിറ്റി പൂര്‍ത്തിയാകുന്നതോടെ പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും വിദേശികളുടെ എണ്ണം 50 ലക്ഷമാകുമെന്നുമാണ് നിഗമനം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസൃതമായി എല്ലാ മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 25 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന സില്‍ക്ക് സിറ്റിക്ക് 86 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Spread the love