Thursday, January 20

വര്‍ഗ്ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി

വര്‍ഗ്ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. അലീമുദ്ദീൻ അൻസാരിയെ പശു ഭീകരർ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായവരെ കേന്ദ്ര വ്യോമയാന സഹമന്ത്രി സന്ദർശിക്കുകയും സ്വീകരണം നൽകുകയും ചെയ്തത് വിവാദമായിരുന്നു.

2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ രാംനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ കലാപത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദള്‍ നേതാവ് ജിതേന്ദ്ര പ്രതാപ്, വി.എച്ച്.പി നേതാവ് കൈലാഷ് വിശ്വകര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് മന്ത്രി സന്ദർശിച്ചത്. കൂടാതെ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും മന്ത്രി സന്ദര്‍ശിച്ചു.

‘അക്ബര്‍പൂരില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം തകര്‍ക്കപ്പെട്ടപ്പോള്‍ അതുപോലൊരു പള്ളി തകര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്.’ സിങ് പറയുന്നു.

ഇരുവരേയും കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച മന്ത്രി, അവര്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചതെന്നും അവരെ എങ്ങനെയാണ് കലാപകാരികള്‍ എന്ന് വിളിക്കുന്നതെന്നും ചോദിച്ചു.

Spread the love
Read Also  കേരളത്തിൽ ഒതുങ്ങുന്ന കോൺഗ്രസ്; കേരളത്തിലും ഇല്ലാതാവുന്ന സിപിഐഎം