Friday, September 17

സിഗുവിൽ കർഷകർക്കെതിരെ ആക്രമണം നടത്തിയത് ബി ജെ പി ഗുണ്ടകളെന്ന് പ്രശാന്ത് ഭൂഷൺ

ഡൽഹി അതിർത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് സാമൂഹ്യ പ്രവർത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.
റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും ഭൂഷൺ പറഞ്ഞു.

സിംഗുവിൽ ബി.ജെ.പിയുടെ ഗുണ്ടകള്‍  പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി

കർഷകസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ആൾക്കൂട്ടമാണ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കര്‍ഷകരുടെ ടെന്റുകള്‍ ഇവര്‍ പൊളിച്ചുമാറ്റി. കര്‍ഷകരെ തീവ്രാവാദികള്‍ എന്നുവിളിച്ചുകൊണ്ടാണ് ആക്രമണം.

സിംഗുവിൽ സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

സംഘർഷത്തെത്തുടർന്ന് മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലീസ് തടഞ്ഞു.

Spread the love
Read Also  കേരള പോലീസ് ആക്ടിനെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൺ