ഒരു വർഷമായി തന്നെ മൊഴിമാറ്റാനായി സമ്മർദ്ദം ചെലുത്തുന്നെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷി സിസ്റ്റർ ലിസി വടക്കേൽ. പല തവണയായി ബന്ധുക്കളെയും അടുപ്പക്കാരെയും ഇടനിലക്കാരാക്കി ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്ന് സിസ്റ്റർ ലിസി വടക്കേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഒരു വർഷമായി തന്നെ പല രീതിയിൽ ഒറ്റപ്പെടുത്താൻ ഫ്രാങ്കോ മുളയ്ക്കലിൻ്റെ ആളുകൾ ശ്രമിക്കുകയാണെന്ന് സിസ്റ്റർ ലിസി അഭിപ്രായപ്പെട്ടു. തന്നെ സഭാ വിരോധിയായി ചിത്രീകരിച്ച് മാറ്റി നിർത്താനുള്ള ഗൂഡാലോചന നടക്കുന്നെന്നും എന്തൊക്കെ തടസ്സങ്ങൾ ഉണ്ടെങ്കിലും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണു തൻ്റെ ലക്ഷ്യമെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തി. തന്നെ മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് മാസങ്ങളായി താൻ ജീവിക്കുന്നത്. അതുകൊണ്ട് വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് സിസ്റ്റര്‍ ലൂസി വടക്കേൽ ആവശ്യപ്പെടുന്നത് . ഇല്ലെങ്കിൽ തൻ്റെ അവസ്ഥയും വളരെ പ്രതിസന്ധിയിലേക്ക് പോകും.

ഇനി ഒരു തരത്തിലും ഇതിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും പണവും സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ ആളുകൾ കേസ് അട്ടിമറിക്കാനായി ഇപ്പോഴും ശ്രമം നടത്തുന്നുണ്ടെന്നും സിസ്റ്റർ ലിസി കൂട്ടിച്ചേർത്തു. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയത് ഉത്തമ ബോധ്യത്തോടെയാണെന്നും ലിസ്റ്റര്‍ ലിസി വടക്കേൽ ആവര്‍ത്തിച്ചു. മാനസിക രോഗമുള്ളതുകൊണ്ട് അബദ്ധം പറ്റിയതാണെന്നും കോടതിയിൽ മൊഴി മാറ്റി പറയണമെന്നാണ് പല ഭാഗത്തുനിന്നും സമ്മര്‍ദ്ദം. ബലാൽസംഗത്തിനിരയായ സിസ്റ്ററിനു നീതി കിട്ടണമെന്നും അതിനുവേണ്ടി അവസാനം വരെ നിലകൊള്ളുമെന്നും സിസ്റ്റർ ലിസി പറയുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കന്യാസ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു ; ബിഷപ്പ് ഫ്രാങ്കോക്ക് സമൻസ്

LEAVE A REPLY

Please enter your comment!
Please enter your name here