Wednesday, October 21

ശിവശങ്കറിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു

 

 

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ശിവശങ്കറിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടൻ തന്നെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം.

ഇന്ന്  വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. വൈകുന്നേരത്തോടെയാണ് നോട്ടീസ് നൽകിയത്. ഇതിന് അൽപസമയത്തിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

അതേസമയം എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എം ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്

സ്വർണ്ണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് ശിവശങ്കറിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ  മൂന്നു മാസമായി അദ്ദേഹം സസ്പെൻഷനിലായിരുന്നു.

Spread the love
Read Also  എം ശിവശങ്കറിന് സസ്പെപെൻഷൻ