Thursday, January 20

ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകളും ഫയര്‍ അലാറവും ഇനി നിര്‍ബന്ധം

അടുത്തവര്‍ഷം മുതല്‍ ഷാര്‍ജയിലെ എല്ലാ കെട്ടിടങ്ങളിലും സ്‌മോക്ക് ഡിറ്റക്ടറുകളും ഫയര്‍ അലാറവും നിര്‍ബന്ധമാക്കുന്നു. വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കും താമസക്കെട്ടിടങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. എന്നാല്‍ വില്ലകളിലും സ്വകാര്യഭവനങ്ങളിലും ഇവ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതേക്കുറിച്ച് കെട്ടിട ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ (എസ്.പി.എസ്.എ.) നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്.

ആറുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കെട്ടിടങ്ങളില്‍ അഗ്‌നിസുരക്ഷ സംബന്ധിച്ച് പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും എസ്.പി.എസ്.എ. അറിയിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്‌നിസുരക്ഷയെക്കുറിച്ച് ബോധവത്കരണവും പരിശീലനവും നല്‍കുന്നതിന് പ്രത്യേക സ്ഥാപനവും എസ്.പി.എസ്.എ. നടത്തുന്നുണ്ട്. തീ അണയ്‌ക്കേണ്ടവിധവും തീപ്പിടിത്തമുണ്ടായാല്‍ പാലിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടുവേലക്കാര്‍ക്കും പറഞ്ഞു കൊടുക്കണം. ഇതിനുള്ള പരിശീലന പരിപാടിയും സംഘടിപ്പിക്കുമെന്ന് എസ്.പി.എസ്.എ. അധികൃതര്‍ പറഞ്ഞു.

Spread the love

Leave a Reply