Thursday, January 20

ഞാന്‍ സംസാരിച്ചാലല്ലേ ഞാന്‍ സംസാരിച്ചു എന്ന് നിങ്ങള്‍ പറയൂ ട്രോളേഴ്‌സിനെ ട്രോളി സ്മൃതി ഇറാനി

ട്രോളേഴ്‌സിനെ ട്രോളി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ആണ് ട്രോളേഴ്‌സിനെ ട്രോളി സ്മൃതി ഇറാനി രംഗത്ത് വന്നത്. തന്റെ പ്രസ്താവന തെറ്റായി വ്യഖ്യാനിക്കുകയും അത് വെച്ച് ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തതിനെതിരെയാണ് സ്മൃതി ഇറാനിയുടെ പോസ്റ്റ്. 

“സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ എനിക്ക് സാധിക്കില്ല. കാരണം ഞാനിപ്പോൾ ഒരു ക്യാബിനിറ്റ് മന്ത്രിയാണ്. എനിക്ക് എന്റെ വിശ്വാസം അനുസരിച്ച് പ്രാർത്ഥന നടത്താനുള്ള അവകാശം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസങ്ങളെ എതിർക്കാൻ എനിക്ക് അർഹതയില്ല. ഒന്ന് ചിന്തിച്ചു നോക്കൂ, ആർത്തവ രക്തം പുരണ്ട സാനിറ്ററി നാപ്‌കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമോ? നിങ്ങൾക്ക് അതിനു കഴിയില്ല. ദൈവത്തിന്റെ ആരാധനാലയത്തിലേയ്ക്ക് നിങ്ങൾ ഇത് പോലെ പോയാൽ അത് ശരിയാണോ?” ഇതായിരുന്നു കഴിഞ്ഞ ദിവസം യങ് തിങ്കേഴ്‌സ് കോൺഫെറൻസിൽ വെച്ച് മന്ത്രി പറഞ്ഞത്. 

എന്നാൽ ട്രോളേഴ്‌സ് സാനിട്ടറി നപ്ക്കിനുമായാണോ നിങ്ങൾ മലയ്ക്ക് പോകുന്നത് എന്നുള്ള രീതിയിൽ ആണ് സ്മൃതിയുടെ പ്രസ്താവനയെ വ്യഖ്യാനിച്ചത്. ഇതിനെതിരെയാണ് സ്മൃതിയുടെ പ്രതിഷേധം ഇൻസ്റ്റയിൽ രേഖപ്പെടുത്തിയത്.  കസേരയോട് ചേര്‍ത്ത് ബന്ധിച്ച നിലയില്‍ ഒരു സത്രീ, വായ പോലും തുണികൊണ്ട് കെട്ടിയിരിക്കുന്നു. അവരുടെ കണ്ണുകള്‍ പകുതി അടഞ്ഞ നിലയിൽ ഉള്ള തന്റെ തന്നെ സീരിയലിലെ ചിത്രമായിരുന്നു സ്മൃതി പോസ്റ്റ് ചെയ്തത്. “ഞാന്‍ സംസാരിച്ചാലല്ലേ ഞാന്‍ സംസാരിച്ചു എന്ന് നിങ്ങള്‍ പറയൂ” എന്ന തലക്കെട്ടോടെയാണ് സ്മൃതി ചിത്രം പോസ്റ്റ് ചെയ്തത്. 

View this post on Instagram

#hum bolega to bologe ki bolta hai… 😂🤔🤦‍♀️

A post shared by Smriti Irani (@smritiiraniofficial) on

Spread the love
Read Also  പി. എസ്. ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

Leave a Reply