Friday, July 30

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല

മനുഷ്യാവകാശലംഘനങ്ങൾക്കു ചെറിയ അയവു വരുത്തിക്കൊണ്ട് നീണ്ട ഇടവേളയ്ക്കുശേഷം പുതുവർഷാരംഭത്തിൽ ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിനുശേഷമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത്‌. പക്ഷെ കാശ്മീരികൾക്കുള്ള ഇന്റർനെറ്റ് നിരോധനത്തിൽ ഒരുതരത്തിലുള്ള അയവും വരുത്തിയിട്ടില്ല

ഇന്റർനെറ്റ് സൗകര്യം ഇന്ന് മനുഷ്യന്റെ ജീവനാഡിയായി മാറിക്കഴിഞ്ഞിരിക്കുന്നു കാലമാണിത്.  സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 

മനുഷ്യാവകാശലംഘനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്  ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചത് . ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സർക്കാർ നേരിട്ടത്

വൈകാതെ തന്നെ കാശ്മീരിലെ ഇന്റർനെറ്റ് സേവനം മടക്കിക്കൊണ്ടു വരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടത്. ബ്രോഡ്ബാന്റ്, മൊബൈൽ അടക്കം ഉള്ള സേവനങ്ങൾ അവസാനിപ്പിച്ചത് രാജ്യത്തുടനീളം ചർച്ച ചെയ്യാനവസരം ലഭിക്കുന്നതിന് മുമ്പുതന്നെ മാസങ്ങൾക്കകം തന്നെ ജനശ്രദ്ധ വഴിതിരിച്ചുവിടാനായി മറ്റു മുസ്ലിം വിരുദ്ധനയങ്ങൾ നടപ്പാക്കാനായി കേന്ദ്രസർക്കാർ ഗൂഢപദ്ധതി തയ്യാറാക്കുകയായിരുന്നു  ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്‌ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്.

കാശ്മീരിൽ മാത്രം ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ നടത്തിയതെങ്കിലും രാജ്യത്തുടനീളം പിന്നീട് ഇത് സാധാരണമായി. 2019 ഡിസംബർ 19 ന്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥി പ്രസ്ഥാനം രംഗത്ത് വന്നപ്പോൾ , ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയുടെ ചില ഭാഗങ്ങളിൽ പോലും സർക്കാർ ഇന്റർനെറ്റ് സംവിധാനം നിർത്തലാക്കിഎത്തും വലിയ വിമർശങ്ങൾ ക്ഷണിച്ചുവരുത്തി . ദില്ലി പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ നോട്ടീസിൽ ഒപ്പിട്ടു നൽകിയ പ്രസ്താവന അനുസരിച്ച് “നിലവിലുള്ള ക്രമസമാധാനനിലയാണ് പ്രദേശത്തെ ശബ്ദ, എസ്എംഎസ്, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ കാരണ”മായതെന്നുള്ള രേഖകൾ ലഭ്യമാണ്.

2019 ഓഗസ്റ്റ് 4 ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതുമുതൽ കശ്മീർ താഴ്‌വരയുടെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ഓഫാണ്. ഇന്ന് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയിൽ പലരും എല്ലാ ഇടപാടുകളും ഓൺലൈൻ വഴി നടത്തുന്നതിലേക്കു മാറിയത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. കാശ്മീരിലെ പലരും ഇന്റർനെറ്റ് സേവനം വഴി പരമാവധി പ്രയോജനപ്പെടുത്തി വരുന്ന വേളയിലാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവുമായി കേന്ദ്ര ആഭ്യന്തരവകുപ്പ് രംഗത്തുവന്നത്.

കാശ്മീരിലെ സാധാരണക്കാരായ പൗരന്മാരുടെ വാട്സ് ആപ്പും ഇന്റർനെറ്റു സേവനങ്ങളും കഴിഞ്ഞ നാല് മാസമായി അവസാനിപ്പിച്ചിരിക്കുന്നതിനെതിരെ മനുഷ്യസ്നേഹികളുടെ ശ്രദ്ധ പതിയണമെന്നു കാശ്മീരിലെ ആക്ടിവിസ്റ്റായ ഷെഹ്‌ലാ റാഷിദ് അഭ്യർത്ഥിച്ചിരുന്നു. യാതൊരു വിധ കുറ്റകൃത്യങ്ങളും നടത്തിയിട്ടില്ലാത്ത ഒരു ജനതയുടെ അവകാശങ്ങളാണ് ഇതിലൂടെ സർക്കാർ കവർന്നെടുത്തിരിക്കുന്നതെന്ന് അവർ പറയുന്നു

Read Also  പ്രതിപക്ഷത്തിനെതിരെ ഇ ഡി വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നുവെന്നു പ്രശാന്ത് ഭൂഷൺ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply