Saturday, January 29

പാമ്പ് ശല്യം രൂക്ഷമാവുന്നു. 5 ദിവസത്തിനിടെ അമ്പതോളം പേര്‍ക്ക് കടിയേറ്റു

മഴവെള്ളം കയറിയതോടെ മാളങ്ങളില്‍ നിന്നും രക്ഷപെട്ട പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തായി നിരവധി പേര്‍ക്ക് പാമ്പുകടി ഏറ്റു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ അമ്പതോളം പേരാണ് കാലടിയിലെ ആശുപത്രിയില്‍ പാമ്പുകടിയ്ക്ക് ചികിത്സ തേടി എത്തിയത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍ മേഖലകളിലാണ് പാമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്.

മഴവെള്ളം ഇരച്ചെത്തിയതോടെ മാളങ്ങളില്‍ നിന്നും പുറത്തെത്തി വെള്ളത്തില്‍ ഒഴുകിയെത്തിയ പാമ്പുകള്‍ നാടിന്‍റെ പല ഭാഗങ്ങളില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. അണലി, ചേര, ഇരുതലമൂരി, മൂര്‍ഖന്‍, പെരുമ്പാമ്പ് മുതലായവ മലകളില്‍നിന്നും നാട്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. മരക്കൊമ്പുകളിലും വീടുകള്‍ക്കുള്ളിലുമൊക്കെയാണ് അവര്‍ അഭയം കണ്ടെത്തിയിട്ടുള്ളത്. വീടുകളിലേക്ക് തിരികെയെത്തിയ പലര്‍ക്കും വീടിനുള്ളില്‍ നിന്നാണ് കടിയേറ്റത്. അതിനാല്‍ തിരികെ വീട്ടിലെത്തുന്നവര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വീട്ടിനുള്ളിലും വാഹനങ്ങള്‍ക്കിടയിലും പാമ്പുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി വേണം ഉപയോഗിക്കാന്‍.

Spread the love