Monday, January 17

പ്രസിഡന്‍റ് തുലഞ്ഞു പോകട്ടെ, വൈറ്റ് ഹൗസിന് മുന്നില്‍ പുകച്ച് സ്നൂപ്പ് ഡോഗ്ഗ്

അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനും പാട്ടെഴുത്തുകാരനും നിര്‍മ്മാതാവും ടെലിവിഷന്‍ താരവും അഭിനേതാവുമായ സ്നൂപ്പ് ഡോഗ്ഗ് അമേരിക്കന്‍ പ്രസിഡന്‍റിനെതിരെ ആഞ്ഞടിക്കുന്നു.

വ്യാഴാഴ്ച്ച വൈറ്റ് ഹൗസിന് മുന്നില്‍ പുകവലിച്ചു കൊണ്ട് പ്രസിഡന്‍റ് തുലഞ്ഞു പോകട്ടെ (Fuck the president) എന്ന് അദ്ദേഹം പ്രസിഡന്‍റിനെതിരെ ആക്ഷേപമുതിര്‍ത്തു. ആക്ഷേപത്തിന്‍റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെക്കുകയുമുണ്ടായി.

View this post on Instagram

I had 2 do it pt 2

A post shared by snoopdogg (@snoopdogg) on

തനിക്ക് വൈറ്റ് ഹൗസിലേക്ക് പോകാനുള്ള പ്രേരണ ആവേശമായെന്നും അവിടെ താന്‍ വിസര്‍ജ്ജ്യം നിക്ഷേപിക്കുമെന്നും മുമ്പ് ഒരു വീഡിയോയില്‍ സ്നൂപ്പ് വ്യക്തമാക്കിയിരുന്നു. ആ വീഡിയോയ്ക്ക് അന്ന് മൂന്ന് മിനിട്ടിനുള്ളില്‍ 20,000 ലൈക്കുകള്‍ കിട്ടിയിരുന്നു.

അതിനുശേഷം പുറത്തുവിട്ട വീഡിയോയില്‍ ഞാന്‍ അത് ചെയ്തുവെന്നും കൂടെക്കൂടെ നിങ്ങള്‍ക്കും അവിടെ പോയി അത് ചെയ്യാമെന്നും സ്നൂപ്പ് തന്‍റെ ആരാധകരോട് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്‍റെ കടുത്ത വിമര്‍ശകനാണ് സ്നൂപ്പ് ഡോഗ്ഗ്. 2017 ഒക്ടോബറില്‍ അമേരിക്കയെ വീണ്ടും അശക്തമാക്കൂ (Make America Crip Again) എന്ന പാട്ടിലൂടെ സ്നൂപ്പ് ട്രംപിനെ പ്രഹരിച്ചിരുന്നു. മുമ്പുള്ള വീഡിയോയില്‍ ട്രംപിനെപ്പോലുള്ള ഒരു കോമാളിയെ കളിത്തോക്കു കൊണ്ട് വെടി വെക്കുന്നതായും സ്നൂപ്പ് കാണിച്ചിരുന്നു.

 

സ്നൂപ്പിനെതിരെ പ്രസിഡന്‍റ് ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി.

Spread the love
Read Also  ചൈനയെ മറികടന്നു യു എസ് ; കോവിഡ് കേസുകൾ 82000 കവിഞ്ഞു

Leave a Reply