Wednesday, June 23

99 യാത്രക്കാരുമായി വിമാനം വീടുകളുടെമേൽ പതിച്ചു ; അഞ്ചു വീടുകളും തകർന്ന് നിരവധി മരണം

 

ലാഹോറിൽനിന്നും കറാച്ചിയിലേക്കു വരുകയായിരുന്ന എയർ ബസ് വിമാനം തകർന്നു വീണു നിരവധി ആളുകൾ മരിച്ചതായി പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 99 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. പാക്കിസ്ഥാൻ എയർലൈൻസ് വിമാനമാണ് ജനവാസകേന്ദ്രങ്ങളിലെ വീടുകളുടെ മേൽ പതിച്ചു വൻദുരന്തത്തിനു വഴി വെച്ചത്. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു കറാച്ചിയിലാണ് സംഭവം.

വിമാനം ലാന്ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി എയർപോർട്ടിന് സമീപമാണ് തകർന്നുവീണത്. രക്ഷപ്പെട്ടയാളുകളെ അടിയന്തിരമായി ആശുപത്രികളിൽ പ്രവേശിപ്പിക്കാനായി കറാച്ചിയിലെ ആശുപത്രികളിൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനായി പാക്കിസ്ഥാനിലെ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കറാച്ചി മോഡൽ കോളനിയിലെ വീടുകൾക്ക് മേലാണ് വിമാനം പതിച്ചത്. വൻ തോതിൽ പുകപടലം ഉയരുന്നതായി പ്രാദേശിക മാധ്യമങ്ങളിലെ വീഡിയോയിൽ കാണുന്നു

വീടിനുള്ളിലവരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് ലോക്ക് ഡൗണിനെതുടർന്ന് മെയ് 16 നു ആഭ്യന്തരവിമാനങ്ങൾ സർവ്വീസ് നടത്താൻ അനുമതി നൽകിയിരുന്നു.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love
Read Also  കോവിഡ്‌ ഭീതി അവഗണിച്ചു നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത് ഉദാത്തമായ അനുഭവമെന്ന് മുഖ്യമന്ത്രി

Leave a Reply