ജയിലിൽ കാലാവധി പൂർത്തിയായ തടവുകാർക്ക് പുനരധിവാസത്തിനായി നടപ്പിലാക്കുന്ന പദ്ധതി ഒട്ടേറെ ജയിൽ മോചിതർക്ക് ആശ്വാസമേകുന്നു. ജയിലിൽ കഴിയുന്ന സമയത്ത് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്തവർക്ക് ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വയം തൊഴിലിന് വേണ്ടി സർക്കാർ നിശ്ചിത തുക നൽകുന്നുണ്ട്.

കുറ്റവാളിയെന്ന് സമൂഹം മുദ്ര കുത്തിയത് മൂലം മറ്റ് തൊഴിലുകൾ ലഭിക്കാതെ വരികയും കൂടതൽ പേരും വ്യക്തമായ തൊഴിൽ ഇല്ലാത്തത് മൂലം വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് എത്തിപെടുകയുമാണ് സാധാരണ സംഭവിക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കുന്നതിനാണ് സ്വയം തൊഴിൽ എന്ന ആശയം ജയിൽ വകുപ്പ് നടപ്പിലാക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് തിരിയാനുള്ള സാധ്യത ഇതുമൂലം ഒഴിവാകുന്നു. സാമൂഹ്യ നീതി വകുപ്പുമായി ചേർന്നാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കി വരുന്നത്.

ബാലൻ എന്ന മലപ്പുറം സ്വദേശി ജയിൽ കാലാവധി പൂർത്തിയായി പുറത്തിറങ്ങിയതിന് ശേഷം തൊഴിലൊന്നും ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു. കുറ്റവാളിയാണെന്ന തന്റെ പൂർവ ചരിത്രം എല്ലായിടത്തും തൊഴിൽ നിഷേധിക്കാനുള്ള കാരണമായി. കഴിഞ്ഞ വർഷം ബാലന് സർക്കാർ ഗ്രാന്റ് ആയി 15,000 രൂപ നൽകുകയുണ്ടായി. സ്ഥലത്തെ ‘കെ.ഡി.’ആയി അറിയപ്പെട്ടിരുന്ന ബാലൻ ഇപ്പോൾ നാട്ടുകാർക്കിടയിൽ ബാർബർ ബാലൻ ആണ്.

ബാലന് സാമ്പത്തിക സഹായം മാത്രമാണ് ലഭിച്ചതെങ്കിൽ മറ്റ് ചിലർക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും സ്വയം തൊഴിൽ തുടങ്ങുന്നതിനുള്ള ധനസഹായവുമായി 30,000 രൂപ വരെ ലഭിക്കുന്നുണ്ട്.

സാമൂഹ്യ നീതി വകുപ്പിന്റെ ശുപാർശ പ്രകാരം, സർക്കാർ സ്വയം തൊഴിൽ പരിശീലനം പൂർത്തിയാക്കിയ, ജയിൽ മോചിതരാവാൻ ഒരു വർഷത്തിൽ താഴെ ഉള്ളവർക്ക് കോടതിയുടെയും ജയിൽ അധികാരികളുടെയും നിർദ്ദേശ പ്രകാരം ആറ് മാസം മുൻപ് റിലീസ് അനുവദിക്കുന്നുണ്ട്. കുടുംബവും കുട്ടികളും ഉള്ള ജയിലിൽ കഴിയുന്നവർക്ക് പ്രത്യക പരിഗണന നൽകി സ്വയം തൊഴിൽ പരിശീലനവും പ്ളേസ്മെൻറ്റും സാമൂഹിക നീതി വകുപ്പ് നൽകി വരുന്നുണ്ടെന്ന് സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് കുടുംബത്തിന്റെ കൂടെ സഹായത്തോടെയാണ് അവർക്ക് വേണ്ട ആവശ്യങ്ങൾക്കനുസരിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ സാമൂഹിക നീതി വകുപ്പ് നൽകുന്നത്.

കഴിഞ്ഞ വർഷം മുതൽ 15,000 രൂപയാണ് സ്വയം തൊഴിലിന് സാമൂഹിക നീതി വകുപ്പ് ജയിൽ കാലാവധി പൂർത്തിയാക്കിയവർക്ക് ഗ്രാന്റ് ആയി നൽകുന്നത്. ഈ വർഷം മുതൽ പദ്ധതി തുക 30,000 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും സർക്കാർ ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രൊബേഷൻ ഓഫിസർ കെ. കെ. സുബൈർ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Read Also  ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇ- സംവിധാനം ഏര്‍പ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here