ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് തന്റെ ഇ- മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിയന്ത്രണത്തിലാണെന്ന് ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രഫ. എം.ടി ഹാനി ബാബു. റെയ്ഡിനായി വീട്ടിലെത്തിയ പോലീസിൻ്റെ പക്കൽ സെര്‍ച്ച് വാറന്‍ഡ് പോലുമില്ലായിരുന്നെന്നും ഹാനി പറഞ്ഞു.

പൂനെ ക്രൈംബ്രാഞ്ച് സംഘം ഹാനി ബാബുവിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഭീമ കൊറേഗാവ് കേസുമായി ഹാനിക്ക് ബന്ധമുണ്ടായിരുന്നെന്ന് ആരോപിച്ച് കഴിഞ്ഞ കുറേ നാളുകളായി ഹാനി പോലീസ് നിരീക്ഷണത്തിലായിരുന്നു

ഭാര്യയും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജെനി റൊവീനയുമൊത്ത് താമസിക്കുന്ന നോയിഡയിലെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ പരിശോധന ആറുമണിക്കൂര്‍ നീണ്ടുനിന്നുവെന്ന് ഹാനി ബാബുവും ജെന്നിയും പറയുന്നു. സൈദ്ധാന്തികമായ പുസ്തകങ്ങളുൾപ്പെടെ പോലീസ് പിടിച്ചെടുത്തു. ഒപ്പം ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പൊലീസ് കൊണ്ടുപോയി. 

സെർച്ച് വാറണ്ടില്ലാതെ വന്നതിനെത്തുടർന്ന് പൊലീസുകാരാണെന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്ന് ഞാന്‍ ആരാഞ്ഞു. ഡോക്ടര്‍ ശിവാജി പവാര്‍ എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ കാണിച്ചുതന്നു. തുടര്‍ന്ന് സംഘത്തിലെ മുഴുവനാളുകളും എന്റെ അപ്പാര്‍ട്ട്‌മെന്റിലെ എല്ലാ മുറിയിലും പരിശോധന നടത്തി. ആറു മണിക്കൂര്‍ നീണ്ട തിരച്ചിലായിരുന്നുവെന്ന് ഹാനി മലയാള മനോരമയോട് പറഞ്ഞു. ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും പെന്‍ ഡ്രൈവും പുസ്തകങ്ങളും പിടിച്ചെടുക്കുകയാണെന്ന് അവര്‍ അറിയിച്ചു.

താനുപയോഗിക്കുന്ന എല്ലാ ഇ- മെയില്‍ ഐ ഡി കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പാസ്‌വേര്‍ഡ് പോലീസ് മാറ്റിയതായും ഹാനി ആരോപിച്ചു. ഇ-മെയിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അവര്‍ക്ക് ഇനിമുതല്‍ ഉപയോഗിക്കാനും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. പക്ഷെ, തനിക്ക് മെയിലോ സമൂഹമാധ്യമമോ ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി ലാപ് ടോപ്പിലും ഹാര്‍ഡ് ഡിസ്‌ക്കിലും ഏറെ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇത് തന്റെ അധ്യാപനത്തിന് ഏറെ അത്യാവശ്യമാണ്. വര്‍ഷങ്ങളായുള്ള പഠനഗവേഷണ വിവരങ്ങളും അതിലുണ്ട്. വീണ്ടും അതെല്ലാം തയ്യാറാക്കാനോ, കോപ്പിയെടുക്കാനോ സാധിക്കില്ല. ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു അത്.

കൃത്യമായൊരു ഉത്തരം പോലും നല്‍കാതെ, കാരണം പോലും ചൂണ്ടിക്കാട്ടാതെ എങ്ങിനെയാണ് ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് എന്റെ ഗവേഷണ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതെന്ന് മനസിലാകുന്നില്ല. ഭാര്യയുടെയും മകളുടെയും ഫോണുകളും പിടിച്ചെടുത്തു. സുഹൃത്തുക്കളെ ആരെയും വിളിക്കാനും അനുവദിച്ചില്ല.”

പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു, റോണാ വില്‍സണ്‍ തുടങ്ങിയവരെ 2017 ഡിസംബര്‍ 31ന് പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'നിനക്ക് ആസാദി വേണം അല്ലേടാ' ; ഡൽഹി യൂണിവേഴ്സിറ്റിയിൽ ലാത്തിച്ചാർജ് നടത്തുന്നത് എ ബി വി പി

LEAVE A REPLY

Please enter your comment!
Please enter your name here