Wednesday, October 21

ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് സഹോദരീഭർത്താവ്

എൽഡിഎഫിലേക്ക് പോയ ജോസ് കെ. മാണിയെ വിമർശിച്ച് കെ.എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം. പി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്. വേണ്ടിവന്നാൽ താൻ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുമായി നടത്തിയ അഭിമുഖത്തിലാണ് ജോസഫ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

കെ.എം മാണി തന്നെ
ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ
എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രമെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ദീർഘകാലം യു ഡി എഫിൽ പ്രവർത്തിച്ച കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം നല്ലതിനല്ല. ഇടതുപക്ഷത്ത് കേരളാകോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് നേരത്തെ ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വർഷത്തിന് ശേഷം തിരികെ യുഡിഎഫിൽ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു.

ബാർ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയതീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജോസഫ് കൂട്ടിച്ചേർത്തു

Spread the love
Read Also  കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി