Wednesday, January 19

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ടെന്താണ് കുഴപ്പമെന്നു അമൃതാനന്ദമയി പറഞ്ഞ വാർത്ത വൈറലാകുന്നു

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ടെന്തു കുഴപ്പമെന്നു മാതാ അമൃതാനന്ദ
മയി നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2007 ഓഗസ്റ്റ് 25 നു മനോരമ പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് വൈറലാകുന്നത്.

പുരുഷനെ പ്രസവിച്ചതും സ്ത്രീയല്ലേ? എങ്കിൽ പുരുഷന് കയറാം, എന്തുകൊണ്ട് പിന്നെ പ്രസവിച്ച സ്ത്രീകൾക്ക് കയറാനാവില്ല എന്ന് പറയുന്നത് അധർമമല്ലേ? സ്ത്രീ പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം – അമൃതാനന്ദമയി പറഞ്ഞു. ആദ്യകാലത്ത് മലയും കാടും മൃഗങ്ങളുമൊക്കെയുള്ള സ്ഥലത്ത് പോകാനുള്ള പ്രയാസം കൊണ്ടായിരിക്കാം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാതിരുന്നത്. മാറിയ സ്ഥിതിയിൽ മാറ്റം നല്ലതാണ്.

ക്ഷേത്രങ്ങളിൽ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് എന്റെ സങ്കല്പം. ഓരോ ക്ഷേത്രത്തിലും നിയമമുള്ളതു വൃത്തിയെ ആശ്രയിച്ചിരിക്കുന്നു. മനസ്സാണ് പ്രധാനം. യഥാർത്ഥ വിശ്വാസി മൂല്യങ്ങൾ വിടാനും പാടില്ല.. പ്രഭാഷണം ഇങ്ങനെ തുടരുന്നു

കഴിഞ്ഞ ദിവസം ശബരിമല സ്ത്രീപ്രവേശനത്തെ തുടർന്നുള്ള സംഭവ വികാസങ്ങളിൽ തിരുവനന്തപുരത്ത് സംഘപരിവാർ നടത്തിയ പൊതുയോഗത്തിൽ അമൃതാനന്ദമയി പ്രസംഗിച്ചിരുന്നു. ഇതിനെതിരെ സ്ത്രീസംഘടനകളും ഇടതു പാർട്ടികളും രംഗത്തുവന്നിരുന്നു.

Spread the love
Read Also  ബി ജെ പിയുടെ കോഴിക്കോട് സ്ഥാനാർഥി പ്രകാശ് ബാബു റിമാന്റിൽ

Leave a Reply