Monday, January 17

അബുദാബി റോഡുകളില്‍ പുതിയ വേഗപരിധി വന്നു

 

അബുദാബി റോഡുകളില്‍ പരമാവധി വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ അധികം പോകാമെന്ന അനുമതി ഇന്ന് മുതല്‍ നിര്‍ത്തലാക്കുന്നു. . മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ 120 കി.മീറ്റര്‍ വരെ പോകുന്നതിന് ഇതുവരെ നിയമപരമായി അനുവാദമുണ്ടായിരുന്നു. എന്നാല്‍, ഓഗസ്റ്റ് 12 മുതല്‍ അബുദാബി നിരത്തുകളിലെ മുഴുവന്‍ റഡാറുകളും, റോഡുകളില്‍ രേഖപ്പെടുത്തിയ പരമാവധി വേഗപരിധി കടക്കുന്ന വാഹനങ്ങള്‍ക്ക് പിഴചുമത്തും.

പ്രധാനറോഡുകളിലും ഉള്‍റോഡുകളിലുമെല്ലാം ഇത് അനുവദിച്ചിരുന്നു. നഗരത്തില്‍ പലയിടങ്ങളില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 60 കിലോ മീറ്ററും 80 കിലോമീറ്ററുമുണ്ട്. ഇവിടെ ഒരു കി.മീറ്റര്‍ വേഗം അധികമായാല്‍പോലും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടിവരും. അബുദാബി റോഡുകളിലെ അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ നടന്ന വിശദപഠനങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു.

പുതിയ വേഗപരിധിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും പോലീസ് ബോധവത്കരണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ദുബൈ അബുദാബി യാത്രകളും പടിഞ്ഞാറന്‍ പ്രവശ്യകളിലേക്കുള്ള യാത്രകളും നടത്തുന്നവര്‍ ഈ പരിഷ്‌കാരം ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ മുതല്‍ വലിയ പിഴ അടക്കേണ്ടി വരും

Spread the love
Read Also  മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു