ഇസ്രയേലിന്റെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ഡേവിഡ് ബെൻ ഗുറിയോൺ 1937 സിയോണിസ്റ് അജണ്ട എന്തെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഈ അറബികളെ പുറത്താക്കിയിട്ട് നമ്മൾക്ക് നമ്മുടെ ഭൂമി സ്വന്തമാക്കണമെന്നായിരുന്നു അത്. ഗാസയിലും പലസ്തിനിന്റെ പലഭാഗത്തും ഇന്നും യാതൊരു മനുഷ്യത്വ വുമില്ലാതെ ഇസ്രായേൽ ഷെല്ലുകൾ വർഷിക്കുന്നു. ആശുപത്രികൾ ആക്രമിക്കുന്നു. സ്‌കൂളുകളും കുഞ്ഞുങ്ങളുടെ ഷെൽറ്ററുകളും ആക്രമിക്കുന്നു.

ഭൂമിയിൽ നിന്നും ഒരു ജനതയെ മൊത്തമില്ലാതാക്കാനുള്ള ദൈവത്തിന്റെ പേരിലുള്ള ശ്രമമെന്നിതിനെ വിളിക്കാം. പാലസ്‌തീൻ പൊരുതുകയാണിപ്പോഴും കലാകാരന്മാരും പൊതുപ്രവർത്തകരും മരിച്ചുവീഴുമ്പോഴും അവർ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഒരു പക്ഷെ അതിജീവനത്തിന്റെ പോരാട്ടം ഈ ഭൂമിയിൽ
മറ്റൊരിടത്തും ഇത്ര ശക്തമായി നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഇവിടെ കൗതുകകരമായ ഒരു വാർത്ത പങ്കുവയ്ക്കാനാണാഗ്രഹിക്കുന്നത്. അതും അതിജീവനത്തിന്റെയും അനന്തര തലമുറ നിലനിർത്തുന്നതിന്റെയും കൂടെയാണ്.

 അമീറും അമ്മ ഫാതിയായും

അഞ്ചു വയസുകാരൻ അമീറിൻ്റെ ജീവിതം ആരംഭിക്കുന്നത് ഒരു നട്സ് ബിസ്ക്കറ്റ് കവറിൽ നിന്നായിരുന്നു. ഇസ്രായേൽ ജയിലിൽ കഴിയുന്ന ആറായിരത്തോളം വരുന്ന പാലസ്തീൻകാരിൽ ഒരാളായ അഷറഫിൻ്റെ മകനാണ് അമീർ. 2013 ജൂൺ 20നാണ് അമീറിൻ്റെ അമ്മ ഫാതിയ അവസാനമായി ഭർത്താവിനെ കാണുന്നത്. അതും ജയിലിൽ ചെന്നുള്ള കാഴ്ചയായിരുന്നു.അയാൾ ഒരു നട്സ് പാക്കറ്റ് അവളെ ഏൽപ്പിക്കുന്നു എന്നിട്ട് പതിയെ അവളോട്‌ പറഞ്ഞു.
“ഇതൊരാഗ്രഹമാണ് നേരേ ഏതെങ്കിലും ആശുപത്രിയിലേക്കു പോകുക നമുക്ക് നമ്മുടെ ഒരു കുഞ്ഞിനെ വേണ്ടേ..?”
ടെലിഗ്രാഫ് മാഗസിനു ജയിലിൽ നിന്നും നൽകിയ ഒരു ടെലിഫോൺ അഭിമുഖത്തിൽ അയാൾ ഭീതിയോടെയാണിക്കാര്യം പറയുന്നത്.
ഫാതിയ അവളുടെ ഭർത്താവിൻ്റെ നിർദേശം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു.
അഷറഫിന്റെ സ്പേം ഒൻപതു മണിക്കുർ നീണ്ട ബസ് യാത്രയിൽ അവളുടെ കൈയിലുണ്ടായിരുന്ന നട്സ് പാക്കറ്റിലുണ്ടായിരുന്നു. അത് യാത്രയെ അതിജീവിച്ചിട്ടുണ്ടെന്ന ഡോകടറുടെ മറുപടിയാണ് ഈ ജീവിതത്തിൽ അവളെ ഏറെ സന്തോഷിപ്പിച്ച വാക്കുകൾ .
ഒൻപത് മാസങ്ങൾക്കു ശേഷം അമീർ പിറന്നു. അവൾ ഇന്നും ആ നട്സ് പാക്കറ്റ് നിധിപോലെ കരുതുന്നു അവൾക്കു ഒരു പുതു ജീവിതം നൽകിയ ആ പാക്കറ്റ്.
അഷറഫിൻ്റെ മാതൃക പിന്നീടു പലരും പിന്തുടർന്നതായി ടെലിഗ്രാഫ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നുണ്ട്. ചിലത് ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട് എന്നും പറയുന്നു. ബാൾ പെന്നിൻ്റെ റീഫിൽ പാക്കറ്റിലും പ്ലാസ്റ്റിക്ക് ബാഗിലുമൊക്കെ വംശഹത്യയെ പ്രതിരോധിക്കുന്ന ശുക്ലം പുറത്തേക്ക് ജയിലധികാരികളറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നതായും പറയുന്നു.

അഷറഫും ഫാതിയായും

പക്ഷേ ചിലകാര്യങ്ങൾ തിരിഞ്ഞുകൊത്താറുണ്ടെന്നു പറയുമ്പോലെ പാലസ്തീനിൽ തന്നെയുള്ള യാഥാസ്ഥിതികരായ ചിലർക്ക് ഇതിൽ താത്പര്യം തോന്നിയില്ലെന്നു മാത്രമല്ല. അതിനെ ശക്തമായെതിർക്കുകയും ചെയ്യുന്നു. കാരണം ആണിൻ്റെ സാന്നിധ്യമില്ലതെ ഗർഭം ധരിക്കുന്നത് പാപമാണെന്നവർ ഇന്നും വിശ്വസിക്കുന്നു.
എന്നിരുന്നാലും ഓരോ ജനനവും ഇസ്രയേലിനു മുകളിലുള്ള വിജയമായി കാണാനാണവരിൽ പലർക്കും ഇഷ്ടം. അതിജീവനത്തിന്റെ ശുക്ളങ്ങളാണവയെന്ന് ഡോക്ടർമാർ പറയുന്നു. ഏതാണ്ട് 60% സ്പേമും പന്ത്രണ്ടുമണിക്കൂറോളം ഉള്ളയാത്രയിൽ അതിജീവിച്ചുവെന്നും പക്ഷെ ഏറ്റവും വലിയ വെല്ലുവിളി ഇതൊന്നുമല്ല പുറത്തേക്ക് സ്പെം കൊണ്ടുപോകുന്നത് പലപ്പോഴും വളരെ വൃത്തികെട്ട ക്യാരി ബാഗുകളിലുമൊക്കെയാണ്. ഇത് അനന്തര പ്രക്രിയയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഡോകടർമാർ പറയുന്നത്.
കഠിനതടവിനു വിധിക്കപ്പെട്ട പാലസ്തീനിയാനായ ഹുദ ഒരച്ഛനാണ്‌. അയാൾക്ക് ജയിൽ വാസത്തിനിടേയുണ്ടായ മകളെ ഒന്നു കാണുവാനെങ്കിലും സാധിക്കുന്നുണ്ടല്ലോ എന്ന സന്തോഷം. ഞങ്ങൾക്ക് സന്തതികളുണ്ടാകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പക്ഷേ പുറത്തുള്ള പെൺകുട്ടികൾ ഭയപ്പെടുന്നത് മറ്റൊന്നിനെയാണ്. അവരുടെ ഭർത്താവില്ലാതിരിക്കുകയും അവർ ഗർഭിണികളാകുകയും ചെയ്യുന്നത് പല അയൽക്കാർക്കും സംശയം ജനിപ്പിക്കുന്നതിലാണവരെ ഭയപ്പെടുത്തുന്നത്
ഭർത്താവില്ലാതെ ഗർഭിണിയായെന്നറിഞ്ഞാൽ നടക്കാവുന്ന ദുരഭിമാന കൊലയെപ്പോലും അവൾ ഭയന്നിരുന്നതായി അമീറിൻ്റെ അമ്മ ഫാതിയ പറയുന്നു.
അതുകൊണ്ടുതന്നെ അവൾ അവളുടെ സഹോദരനേയും ഭർത്താവിൻ്റെ സഹോദരനേയും കൂടി കൂട്ടിക്കൊണ്ടാണ് ഡോക്ടർക്കരികിൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷനായി ചെല്ലുന്നത്.

Read Also  അവയവ കച്ചവട മാഫിയയുടെ ഇരയാകുന്ന അഭയാർത്ഥികൾ

എന്നാൽ, ഇസ്രയേല്‍ പട്ടാള അധികൃതർ ഇതു നിരസിക്കുകയാണുണ്ടായത്. അങ്ങനെയൊരു കാര്യം അവിടെ നടക്കുന്നില്ലെന്നു തന്നെയാണവർ പറയുന്നത്. വൈദ്യ ശാസ്ത്രപരമായി ഇങ്ങനെയുള്ള ഗർഭധാരണത്തിനുള്ള അവസരം തുലോം തുച്ഛമായാണവർ കരുതുന്നത്. പാലസ്‌തീനികൾ പൊരുതുന്നത് ആത്യന്തികമായി അവരുടെ വംശം നിലനിർത്താനാണ് അതിനായി അവർ എന്ത് മാർഗ്ഗവും സ്വീകരിച്ച് കൂടായ്കയില്ലല്ലോ?

repost 

2 COMMENTS

  1. ലേഖകൻ ആരെയാണ് ന്യായീകരിക്കുന്നത് എന്ന് മനസിലാവുന്നില്ല. ഈ സ്രയേലിനെയാണോ അതോ പാലസ്തീനിനെയാണോ? ആക്രമണം നടക്കുമ്പോൾ ഒരു പാലായനം അനിവാര്യ ഘടകമെങ്കിലും വംശം നിലനിർത്താൻ ശുക്ലം ക്യാരി ബാഗിലാക്കിയുള്ള പാലായനം പാലസ്തീൻകാർ നടത്തി അല്ലങ്കിൽ നടത്തുന്നുണ്ട് എന്ന ലേഖകന്റെ എഴുത്ത് വാസ്തവമോ ?

LEAVE A REPLY

Please enter your comment!
Please enter your name here