Wednesday, June 23

ജനപ്രീതി നേടിയ ഹോളിവുഡ് ബാലതാരങ്ങൾ എവിടെ?

ബാലതാരങ്ങൾ പിന്നീടെന്തായി എന്നത് ഏറെ കാതുകത്തോടെ പലരും നോക്കാറുണ്ട്. കോവിഡ് കാലത്ത് അത്തരമൊരു അന്വേഷണത്തിലേക്ക് പോകാം. ജുറാസിക് പാർക്ക് സിനിമയിലെ ആ കുട്ടികൾക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന് നോക്കാം. സ്പിൽബർഗ്ഗിൻ്റെ മാസ്റ്റർപീസിൽ നമ്മളെ പിടിച്ചിരുത്തിയ രണ്ട് പ്രധാന അഭിനേതാക്കൾ ഈ കുട്ടികളാണ്. പ്രത്യേകിച്ചും ക്ലൈമാക്സിലെ ആ കിച്ചൺ സീനൊക്കെ എങ്ങനെ മറക്കും ഓരോ തവണ കാണുംമ്പോഴും സസ്പൻസ് നിലനിർത്തുന്ന സിനിമ.

ജുറാസിക്ക് പാർക്കിലെ മുതിർന്ന താരങ്ങളായ സാം നീൽ, ലോറ ഡെൻ,  എന്നിവർ ഉൾപ്പടെ പലരും  ജുറാസിക് വേൾഡ് ലും മറ്റും വീണ്ടും വന്നു. മാത്രമല്ല അവർ ഇപ്പോഴും ഹോളിവുഡിൽ സജീവമാണെന്ന്

റിച്ചാർഡ് ആറ്റൻ‌ബറോ , ബോബ് പെക്ക് എന്നിവർ അന്തരിക്കുകയും ചെയ്തു. കുഞ്ഞു താരങ്ങളായ രണ്ടാൾ ഇപ്പോൾ എവിടെയാണ്.

ജോസഫ് മസെല്ലോ

ജുറാസിക് പാർക്കിന് ശേഷം ബാലതാരം ജോസഫ് മസെല്ലോ വീണ്ടും ദി ലോസ്റ്റ് വേൾഡിൽ വന്നിരുന്നു. പിന്നീട് നിശബ്ദനായിരുന്നു.പക്ഷേ വർഷങ്ങൾക്ക് ശേഷം, ജോസഫ് അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

ന്യൂയോർക്കിലെ റൈൻബെക്കിൽ ജനിച്ച ജോസഫ് അഞ്ച് വയസ്സുള്ളപ്പോൾ അഭിനയിക്കാൻ തുടങ്ങിയതാണ്. മുപ്പതോളം പരസ്യങ്ങളിൽ അഭിനയിച്ച സഹോദരിയായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. യു‌എസ്‌സിയിലെ ഫിലിം സ്കൂളിൽ ചേർന്ന അദ്ദേഹം ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിൽ ബിരുദം നേടിയെടുക്കുകയും
ദി സോഷ്യൽ നെറ്റ്‌വർക്കിലും സ്പിൽബർഗ് നിർമ്മിച്ച ടിവി ഷോയായ പസഫിക്കിലും ജോസഫ് മികച്ച സപ്പോർട്ടിംഗ് വേഷങ്ങൾ ചെയ്തു.

ടിവി ഷോകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം ഏറെ ആരാധകരെ സൃഷ്ടിച്ച ഗായകൻ
ഫ്രെഡി മെർക്കുറി ബയോപിക് ആയ ബോഹെമിയൻ റാപ്‌സോഡിയിലെ ജോൺ ഡീക്കൺ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി മാറ്റി. “Bobe and Ammy” എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയാണ് ഇനി വരാനുള്ളത്.

അരിയാന റിച്ചാർഡ്സ്

ടെലിവിഷൻ രംഗത്തെ താരമായി എന്ന അരിയാന നർത്തകിയായി ഏഴാമത്തെ വയസ്സിൽ തന്നെ കൊമേഴ്സ്യൽ സിനിമാരംഗത്തേക്ക് കടന്നിരുന്നു. 1991 ൽ അരിയാന റിച്ചാർഡ്സ് കുട്ടി താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. സ്വിച്ച്ഡ് അറ്റ് ബർത്ത് (1991) എന്ന ടിവി സിനിമയിലെ അഭിനയത്തിന്. സിബി‌എസിന്റെ ലോക്ക്ഡ് അപ്പ്: എ മദർസ് റേജ് (1991) എന്ന ചിത്രത്തിലെ അഭിനയത്തിന് 1992 ൽ ഇതേ അവാർഡ് വീണ്ടും നേടി.

പിന്നീട് അഭിനയത്തോട് വിട പറയുകയായിരുന്നു അരിയാന.

ചില സ്വപ്നങ്ങളെ പിന്തുടർന്ന് ഒറിഗോണിലേക്ക് താമസമാകുകയും പിന്നീട് ഒരു ചിത്രകാരിയായി മാറുകയുമാണ് അരിയാന, gallery ariyana എന്ന വെബ്‌സൈറ്റിൽ അവരുടെ ചിത്രങ്ങൾ കാണാൻ കഴിയും.

അരിയാന ഇപ്പോഴും ജുറാസിക് പാർക്കുമായി ബന്ധപ്പെട്ട ഇവന്റുകളിൽ പങ്കെടുക്കുന്നു. ഉദാഹരണത്തിന്, ഫാളൻ കിംഗ്ഡത്തിന്റെ പ്രീമിയറിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു..

ഹവായിൽ ആയിരുന്നപ്പോൾ, അരിയാന തന്റെയും സഹനടനായ ജോസഫ് മസെല്ലോയുടെയും ഒരു വാട്ടർ കളർ ഛായാചിത്രം വരയ്ക്കുകയും സ്പിൽബർഗിന് കൈമാറുകയുമുണ്ടായി, അത് അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരമൂല്യ വസ്തുവായി ഇപ്പോഴുമുണ്ട്. ജുറാസിക് പാർക്കിന്റെ (1993) ചിത്രീകരണത്തിന് തൊട്ടുപിന്നാലെ, അരിയന പ്രശസ്തമായ ആ “അടുക്കള രംഗ” ത്തിന്റെ ഒരു വാട്ടർ കളർ ചിത്രം വരച്ചതും അന്ന് വാർത്തയായിരുന്നു.

Spread the love