Sunday, January 16

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ലഭിക്കുന്ന അംഗീകാരമാണ് ആധാർ; സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ ആവശ്യപ്പെടാനാവില്ല

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആധാർ നല്ലതാണെന്ന വിധി പ്രസ്താവിച്ച് സുപ്രീം കോടതി. എന്നാൽ ആധാറിൻ്റെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ആധാറിൻ്റെ സാധുത പരിശോധിച്ച് വിധി പ്രസ്താവിച്ചത്. സവിശേഷമായ തിരിച്ചറിയിൽ കാർഡാണ് ആധാർ എന്നതും താഴെത്തട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വ്യക്തിത്വം നൽകുന്ന തിരിച്ചറിയൽ രേഖയാണ് ആധാറെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും ഇത് കൃത്രിമമായി നിർമ്മിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും കോടതി പറഞ്ഞു.

ആധാർ നിർബന്ധമല്ലാത്ത മേഖലകൾ

സ്വകാര്യ ബാങ്കുകൾ, മൊബൈൽ കമ്പനികൾ, അവയ്ക്കൊന്നും ആധാർ വിവരങ്ങൾ നൽകേണ്ടതില്ല. സിബിഎസ്ഇ, നീറ്റ്, യുജിസി പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ പാടില്ല. സ്കൂൾ പ്രവേശനത്തിന് ആധാർ വിവരങ്ങൾ ശേഖരിക്കേണ്ടതില്ല. ആധാർ ഇല്ലാത്തതിൻ്റെ പേരിൽ സ്വാഭാവികമായി ലഭിക്കേണ്ട ഒരാവകാശവും ഒരു വ്യക്തിയ്ക്കും നിഷേധിക്കാൻ പാടില്ല. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാൻ പാടില്ല.

Spread the love
Read Also  അയോധ്യ, അജൻഡ രാമക്ഷേത്രത്തിൽ അവസാനിക്കുന്നില്ല ; പ്രകാശ് കാരാട്ട് എഴുതുന്നു

Leave a Reply