Wednesday, January 19

ഒടിയനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് കൂലിയെഴുത്തുകാരാണെന്ന് ശ്രീകുമാർ മേനോൻ

ഫാൻസ്‌ ഷോകളിൽ ഉയർന്ന നെഗറ്റീവ് പബ്ലിസിറ്റിക്ക്‌ കാരണം സൈബർ ഇടങ്ങളിലെ കൂലിയെഴുത്തുകാരാണെന്ന് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സിൽ സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. സോഷ്യൽ മീഡിയയെ വളരെയധികം ഉപയോഗിച്ചിട്ടുള്ള ആളാണ് താനെന്നും സോഷ്യൽ മീഡിയയുടെ സൈക്കോളജി എങ്ങനെയാണ് ഉപയോഗിക്കാൻ പറ്റുന്നത് എന്ന് തനിക്ക് അറിയാമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളും നെഗറ്റീവ് പബ്ലിസിറ്റിയും ചിത്രത്തെ ബാധിക്കില്ലെന്നും ഇത്തരം നെഗറ്റീവ് പബ്ലിസിറ്റിയെ വളരെയധികം പോസിറ്റിവ് ആയി ഉപയോഗിക്കാൻ തനിക്ക് അറിയാമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ഒരു വിഭാഗം ആളുകൾ പണ്ട് ചിത്രങ്ങളെ കൂവി തോൽപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നത് ഇപ്പോൾ സൈബർ ഇടങ്ങളിൽ കൂലി എഴുത്തുകാരാണ് നിർവഹിക്കുന്നത്. യഥാർത്ഥ പ്രേക്ഷകരുടെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മാനിക്കുന്നുവെന്നും ചിത്രം അതിന്റെ ഉള്ളടക്കത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

കുടുംബ പ്രേക്ഷകരെയും കുട്ടികളെയും വരും ദിവസങ്ങളിൽ ചിത്രം തൃപ്തിപ്പെടുത്തുമെന്നും മോഹൻലാൽ തനിക്ക് വേണ്ടി ഇത്ര ദിവസം മാറ്റി വെച്ചിട്ടുണ്ടെങ്കിൽ ആന്റണി പെരുമ്പാവൂർ തന്നെ വിശ്വസിച്ചു ഇത്രയും പണം മുടക്കാൻ തയ്യാറായെങ്കിൽ ഈ ചിത്രം വിജയിപ്പിക്കാൻ തനിക്കറിയാമെന്നും ശ്രീകുമാർ മേനോൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Spread the love
Read Also  മോഹൻ ലാലിൻ്റെ ആദ്യ ചിത്രത്തിലെ നായകനെ പരിചയപ്പെടാം

Leave a Reply