മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടാനിടയായ കേസിൽ പ്രതിയായ ഐ എ എസ് ശ്രീറാം വെങ്കിട്ടരാമൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാൽ ശ്രീറാമിൻ്റെ ലൈസൻസ് ഒരു വർഷത്തേക്കാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശ്രീറാമിൻ്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്യില്ല എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

ശ്രീറാം ഓടിച്ച വാഹനമിടിച്ച് സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിൻ്റെ മരണത്തിനിടയായ അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹെൽമറ്റില്ലാത്ത ടൂവീലർ യാത്രയ്ക്ക് നാളെമുതൽ 1000 രൂപ ഫൈൻ ; സെപ്തംബർ ഒന്ന് മുതൽ എല്ലാ പിഴത്തുകയും വർദ്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here