രണ്ടു കേരളം സംസ്ഥാനങ്ങൾ ചേർത്തുവച്ചാൽ ഏതാണ്ട് ഒരു ശ്രീലങ്കയാകും. ഒരു ചെറിയ രാജ്യം 1972 ൽ ബ്രിട്ടീഷ്‌കാരിൽ നിന്നും സ്വാതന്ത്ര്യത്തെ നേടിയെങ്കിലും ആഭ്യന്ത്രകലാപങ്ങളിൽ നിന്നുംഈ രാജ്യം മുക്തമായിട്ട് ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾ പോലുമാകുന്നില്ല.വൈവിധ്യങ്ങയുടെ എന്നതുപോലെ ദുരന്തങ്ങളുടെയും നാടാണ് ശ്രീലങ്ക. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണം. ഉയിർത്തെഴുന്നെല്പിന്റെ നാളിൽ ശ്രീലങ്കയിൽ ആക്രമിക്കപ്പെട്ടത് പള്ളിയിൽ പ്രാർത്ഥന നിരതരായി ഇരുന്ന മനുഷ്യരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം രണ്ടു ദിവസങ്ങൾകഴിഞ്ഞിട്ടും ആരും ഏറ്റെടുത്തതിലെങ്കിലും ശ്രീലങ്കൻ ഗവണ്മെന്റ് അന്വേഷണസംഘം അവിടെത്തന്നെയുള്ള ഒരു മുസ്ലിം തീവ്ര ചിന്ത സഘടനയുടെ പേരിൽ എത്തിക്കുകയുണ്ടായി (നാഷണൽ തൗ ഹിത് ജമാ അത്ത് ) എന്നാൽ ഇപ്പോൾ സി എൻ എൻ പോലുള്ള മാധ്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ലോക വ്യാപകമായി ഇസ്ലാമിക ഭീകരവാദം കൊണ്ടുനടക്കുന്ന സഘടനയായ ഐ എസ് ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നാണ്.

നാഷണൽ തൗ ഹിത് ജമാ അത്ത് അക്രമത്തിൻ്റെ മാർഗ്ഗത്തിൽ തങ്ങൾ നീങ്ങുകയില്ലെന്നും മതപ്രചാരണം മാത്രമാണു തങ്ങളുടെ സംഘടനയുടെ ദൗത്യമെന്നും നാഷണൽ തൗ ഹിത് ജമാ അത്ത് പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണു ഐസിസിൻ്റെ അവകാശവാദം പുറത്തുവരുന്നത്. 

ഭീകരാക്രമണ പ്രവർത്തനത്തിൽ പങ്കാളികളായവർ ചാവേർ സ്ഫോടനം നടത്തിയ ആളുകളുടെ വിവരങ്ങൾ പങ്കു വച്ചുകൊണ്ടാണ് ഐ എസ് ഉത്തരവാദിത്വമേറ്റിരിക്കുന്നത്‌. ന്യൂസ് ലാൻഡിൽ ക്രൈസ്റ്റ് ചർച്ചിൽ നടന്ന സമാനമായ സ്‌ഫോടനത്തിനു പകരമാണ് ഇപ്പോൾ ഇത് നടന്നതെന്ന് വേണം കരുതാൻ. പെരുനാൾ പ്രാര്ഥനയിലായിരുന്ന മുസ്ലിങ്ങളെ തീവ്രവലതു പക്ഷ ക്രിസ്ത്യൻ ഭീകരവാദികളായിരുന്നു ആക്രമിച്ചത്. പക്ഷെ എന്തുകൊണ്ട്  ശ്രീലങ്കയെപ്പോലൊരു  രാജ്യത്തെ മുസ്ലിം ഭീകര സംഘടനകൾ ടാർഗറ്റ് ചെയ്യുന്നു.

ശ്രീലങ്കയുടെ ജനസംഖ്യാപരമായ കണെക്കെടുത്താൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ക്രിസ്ത്യൻ വിഭാഗമാണ്. വെറും 7 . 4 % മാത്രമാണത്. ഇതിൽ തന്നെ ഭൂരിഭാഗവും ദുരിതമനുഭവിക്കുന്ന സാധരണമനുഷ്യരാണ്. ഐ എസിനെ പോലൊരു സംഘടന ലോകവ്യാപകമായി ഭീകര പ്രവർത്തനം ഇസ്ലാം മതത്തിന്റെ പേരിൽ നടത്തുമ്പോൾ എന്തുകൊണ്ട് ശ്രീലങ്കയെ തെരെഞ്ഞെടുത്തു.

രണ്ടാംലോക മഹായുദ്ധത്തിനുശേഷം ലോകമെമ്പാടും രൂപം കൊണ്ട കാരുണ്യപ്രവർത്തങ്ങളിലുണ്ടായ മതപരമായ ഇടപെടലാണ് ഭീകരപ്രവർത്തനത്തിനുള്ള പുതിയമാർഗ്ഗം തുറന്നു കൊടുക്കുന്നത്. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി സ്റ്റഡീസ് ഡയറക്ടറായ ബ്രൂസ് ഹോഫ്‌മാൻ ഇതിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘അവരുടെ യഥാർത്ഥ ഉദ്ദേശമെന്തോ അതിനെ മറച്ചുവച്ചുകൊണ്ട് ജീവകാരുണ്യപ്രവർത്തനത്തിലൂടെ പലരാജ്യങ്ങളിലും ഉള്ള മനുഷ്യരെ മതപരമായി വേർതിരിക്കാൻ ഇത്തരം സംഘങ്ങൾക്ക് സാധിച്ചു’വെന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. സ്വാഭാവികവും പല രാജ്യങ്ങളിലുമുണ്ടായിരുന്ന പ്രാദേശിക കാര്യങ്ങളിൽ അസഹിഷ്ണുതയുണ്ടായിരുന്ന മനുഷ്യരെയും ഗ്രൂപ്പുകളെയും ഒന്നിച്ചു ചേർക്കാൻ അവർ ശ്രമിക്കുകയും അതൊരു അന്തർദേശീയ മുഖമായിമാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്തു. 1960 ൽ ആരംഭിച്ച അന്തർദേശീയ ഭീകരവാദത്തിന്റെ കാരണമാണ് ഹോഫ്‌ മാന് ഇവിടെ പറയുന്നത്.

Read Also  പശുക്കളുടെ മതം കണ്ടെത്തി; പശു ഹിന്ദുവാണ്, മരിച്ചാൽ കുഴിച്ചിടരുത്

ലോകത്ത് ക്രിസ്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന മനുഷ്യർ നിരവധിയാണ്. ശ്രീലങ്കയിലും ക്രൈസ്തവർ തോമസ് ശ്ലീഹായുടെ പാരമ്പര്യമാണ് ഉയർത്തിക്കാട്ടുന്നത്. എങ്കിലും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാലും മതപരമായ ഔന്നിത്യം ബുദ്ധ മതക്കാർ കാത്തുസൂക്ഷിക്കുന്നതിനാലും ക്രിസ്ത്യൻ മത പരിവർത്തനം താരതമ്യേന കുറവായിരുന്നെന്നു വേണം കരുതുവാൻ. സാമൂഹികമായി സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗമാണ് മത പരിവർത്തനത്തിനു വിധേയമാകുന്നത്. ശ്രീലങ്കയിലും അത് തന്നെയാണ് സംഭവിച്ചതെന്നുവേണം മനസിലാക്കുവാൻ. കാലക്രമേണ അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പത്തിക സഹായം ഇവിടത്തെ ക്രൈസ്തവർക്കു ലഭ്യമായികൊണ്ടിരുന്നു. മാത്രമല്ല അമിത മതവിശ്വാസത്തെ പരിപാലിക്കുന്ന ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളാണ് ഇവിടത്തെ സാധരണ വിശ്വാസികൾ. ഉയിർത്തെഴുനേൽപ്പിൽ വിശ്വസിക്കുന്ന വിഭാഗം. ആ ഇവാഞ്ചലിക്കൽ വിഭാഗത്തിന്റെ ആരാധനാലയമാണ് ഉയർത്തെഴുനേൽപ്പിന്റെ ദിവസം ഇസ്ലാമിക ഭീകരവാദികളാൽ ആക്രമിക്കപ്പെട്ടത്.

ആഗോളതലത്തിൽ ക്രിസ്ത്യൻ മതവിശ്വാസികൾക്ക് എല്ലാവിധ സാമ്പത്തിക കരുതലും സഹായവും നടത്തുന്ന ബർണബാസ് പോലുള്ള സാമ്പത്തിക സംഘങ്ങളുടെ ഇടപെടൽ ശ്രീലങ്കയിൽ വളരെ കൂടുതലായിരുന്നു. ഐ എസ് ടാർഗറ്റ് ചെയ്യുന്ന പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഇത്തരം സംഘങ്ങളും പ്രവർത്തനവും വളരെ കൂടുതലാണ്. ബർണബാസ് പോലുള്ള ഒരു ഫണ്ടിംഗ് ഏജൻസിയുടെ ഇടപെടൽ കൂടുതൽ മനസ്സിലാകണമെങ്കിൽ ശ്രീലങ്കയിൽ സ്ഫോടനം നടന്നു അത്രതന്നെ താമസിയാതെ തന്നെ അവർ ശ്രീലങ്കയിൽ മരിച്ച ക്രിസ്ത്യൻ ജനവിഭാഗത്തിന് മാത്രമായി ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയും അഭ്യർത്ഥനയും നടത്തിയത് മാത്രം വായിച്ചാൽ മതിയാകും. ഗവണ്മെന്റ് പോലും ഇതിന്റെ ഉത്തരവാദിത്വം കണ്ടെത്തുന്നതിന് മുൻപ് തന്നെ സംഘടനയുടെ വെബ്‌സൈറ്റിൽ മുസ്ലിം തീവ്രവാദത്തെപ്പറ്റിയുള്ള സൂചന വരുന്നത് ശ്രദ്ധേയമാണ്. അതായത്‌ ഐ എസിനെ പോലുള്ള ഒരു സംഘം ഇപ്പോഴും ക്രിസ്ത്യൻ ഫണ്ടിംഗ് ഏജൻസിയുടെ പ്രവർത്തനത്തെ നിരീക്ഷിക്കുകയും അതിനുപരി അത്തരം രാജ്യങ്ങളെ ടാർഗെറ് ചെയ്യുകയും ഉണ്ടെന്ന സൂചനകൂടിയാണ് ഇവിടെ ലഭിക്കുന്നത്.

മതപരമായ പിന്നാക്കാവസ്ഥ ഒരു രാജ്യത്ത് തന്നെ മാറ്റിയെടുക്കേണ്ട വസ്തുതതന്നെയാണ്. അതല്ലെങ്കിൽ വിദേശ കടന്നുകയറ്റത്തെ ഫണ്ടിംഗിന്റെയും മറ്റും പേരിൽ ഉണ്ടാകുമെന്നത് നിശ്ചയമാണ്. ഈ സുരക്ഷിത മാർഗ്ഗമാണ് മൂന്നാംലോക രാജ്യങ്ങളെന്നു മുൻപ് വിളിച്ചിരുന്നിടങ്ങളിലേക്ക് പലരൂപത്തിൽ വിദേശ ഇടപെടൽ ഉണ്ടാകാൻ കാരണമായതും.

ശ്രീലങ്കയെ പോലൊരു രാജ്യത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ വംശീയമായ ഒരു ശുദ്ധീകരണപ്രക്രിയ വളരെ എളുപ്പമാണ്. ഇത് തന്നെയാണല്ലോ ഐ എസ് പോലൊരു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യവും. 

ഇതിൽ നിന്നും മനസിലാക്കേണ്ട പാഠങ്ങൾ ജനാധിപത്യത്തെ ഭൂരിപക്ഷ മതത്തിന്റെ പേരിൽ വ്യാഖ്യാനിക്കരുതെന്ന ചിന്തയാണ്. അത് ചെന്നെത്തുന്നത് മറ്റു ചില തലങ്ങളിലാകും. ചേര്ത്ത് നില്പിനു് വേണ്ടിയുള്ള അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളിലാകും ഇതും ശരിക്കും അനുഭവിച്ച ഒരു ഭൂവിഭാഗമാണ് ലങ്ക. ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തര സുരക്ഷിതത്വം ഭൂരിപക്ഷ  വിഭാഗത്തിന്റെ കൈകളിലായാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യക്കും പാഠമാകേണ്ടതാണ്

LEAVE A REPLY

Please enter your comment!
Please enter your name here