Wednesday, October 21

‘ഞാൻ ആർ എസ് എസ് ആയിരുന്നു’ ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ

 

ബാല്യകാലത്ത് താൻ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ. സ്കൂൾ വിദ്യാഭ്യാസം തീരുന്നതുവരെ  താൻ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതൽ ഭൗതികവാദത്തിലേക്ക് മാറ്റം സംഭവിച്ചു  എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു..

കുറച്ചു കാലമായി എസ് രാമചന്ദ്രൻ പിള്ള പഴയ  ആർഎസ്എസ് കാരനാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം ശക്തിപ്പെട്ടിരുന്നു. എസ് ആർ പി ഒരു കാലത്ത് ആർ എസ് എസിൽ പ്രവർത്തിച്ചിരുന്നുവെന്നും ശാഖാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം വഹിച്ചിരുന്നുവെന്നും ജന്മഭൂമിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു.. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വം എന്ന വിശാല ആശയമാണ് സങ്കുചിതമായ ദേശീയ ബോധത്തേക്കാൾ മികച്ചതെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്. രാമചന്ദ്രൻ പിള്ള പറയുന്നു. ഈയൊരു കാഴ്ചപ്പാടിലാണ് ആർഎസ്എസ് ബന്ധം ഉപേക്ഷിക്കുന്നത്. തുടർന്ന് ഇടത് ആശയങ്ങളോട് അടുക്കുകയും 18-ാം വയസുമുതൽ താൻ പാർട്ടി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ കഴിഞ്ഞ 64 വർഷമായി  കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) അംഗമാണെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.

Spread the love
Read Also  ശബരിമലയിൽ ആചാര ലംഘനം നടത്തി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി; പ്രതിഷേധം ശക്തം