Wednesday, July 8

എസ്എസ്എല്‍സി വിജയശതമാനം 98.82 ; മുഴുവൻ എ പ്ലസ് 41,906 പേർക്ക്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഉച്ചയോടെ ഫലം പ്രഖ്യാപിച്ചത്.

റെഗുലര്‍ വിഭാഗത്തില്‍ 4,22,092 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി. ഇതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82% ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്. പ്ലസ് വണ്‍ അഡ്മിഷന്‍ പതിവ് പോലെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിന് 4,23,975 സീറ്റുകളാണ് ഉള്ളത്

വിശദാംശങ്ങൾ

മുഴുവൻ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.

പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 95.04%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%).

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കൂട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2327 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍- ഗവ. എച്ച്.എസ്. തെക്കേക്കര, ആലപ്പുഴ ( രണ്ട് കുട്ടികള്‍).

ഗൾഫിലെ സ്റ്റേറ്റ് സ്‌കൂളുകളുടെ ഫലം

പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – 597
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍- 587
വിജയശതമാനം -98.32
മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.

ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാ ഫലം

പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – 592
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ -561
വിജയ ശതമാനം – 94.76%

നാല് ലക്ഷദ്വീപ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.

ഫലം താഴെ കാണുന്ന സൈറ്റിൽ ലഭിക്കും

http://keralaresults.nic.in/sslc2020duj946/sslc.htm

Spread the love
Read Also  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി