Wednesday, January 19

ആക്ടിവിസത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ടതുണ്ട്: അമൃത്യാസെൻ

രാജ്യത്ത് ആക്ടിവിസത്തിന്റെ പേരിൽ ജയിലടയ്ക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ട സമയമാണ് ഇതെന്ന് അമൃത്യാസെൻ. വളർന്ന വരുന്ന അസഹിഷ്ണുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന നസറുദ്ദീൻ ഷായെ പോലെയുള്ളവരെ രാജ്യത്തിന് ആവശ്യമുണ്ട്. രാജ്യത്ത് മുൻപെങ്ങുമില്ലാത്ത വിധം അസഹിഷ്ണുത വളരുന്നുണ്ടെന്നും മാവോയിസ്റ്റ് അനുഭാവികളാക്കി ആക്ടിവിസ്റ്റുകളെ ജയിലടച്ചിരിക്കുകയാണെന്നും സറുദ്ദീൻ ഷായെ വരെ ഇത്തരത്തിൽ ലക്‌ഷ്യം വെച്ചിരിക്കുകയാണെന്നും ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അമൃത്യാസെൻ പറഞ്ഞു.

നസറുദ്ദീൻ ഷായെ പോലുള്ളവർക്കൊപ്പം നമ്മൾ നിൽക്കേണ്ടതുണ്ടെന്നും അസഹിഷ്ണുതയ്ക്ക് കാരണക്കാരായവരെ ഒറ്റപെടുത്തണമെന്നും അമൃത്യാസെൻ പറഞ്ഞു.അല്ലെങ്കിൽ നമ്മൾക്ക് സഹാനുഭൂതി നഷ്ടപ്പെടുമെന്ന് മാത്രമല്ല നല്ലതേത് ചീത്തയേത് എന്നത് വേർതിരിച്ചറിയാനുള്ള ശേഷിവരെ നഷ്ട്ടമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. നസറുദ്ദീൻ ഷാ വേട്ടയാടപ്പെടുകായാണെന്ന് അദ്ദേഹം ആവർത്തിച്ചു.

മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഒരു ഹ്രസ്വ വീഡിയോയിൽ മനുഷ്യാവകാശത്തിന് വേണ്ടി നിലനിൽക്കുന്നവരെ അഴികൾക്കുള്ളിലാക്കുകയാണ് രാജ്യമെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. പ്രടിച്ചി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഏഷ്യാറ്റിക് സൊസൈറ്റി (Pratichi Institute and Asiatic Society) വെസ്റ്റ് ബംഗാളിലെ ആദിവാസി ജീവിതനിലവാരത്തെകുറിച്ച് നടത്തിയ പഠനം പ്രസദ്ധീകരിക്കുമ്പോഴായിരുന്നു അമൃത്യാസെൻ ഇപ്രാകാരം പറഞ്ഞത്. സംസ്ഥാനത്തെ 31 ശതമാനം ആദിവാസി കുടുംബങ്ങളിലും ഭക്ഷ്യക്ഷാമം നേരിടുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ നയങ്ങൾ ആദിവാസി ജനവിഭാഗത്തിന്റെ ജീവിതാവസ്ഥയെ തന്നെ താളം തെറ്റിക്കുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം തന്നെ രാജ്യത്ത് നേരിടുന്ന മറ്റ് പ്രശ്നങ്ങളും മുഖ്യാധാരാ ചർച്ചയിൽ ഉയർന്ന് വരണമെന്നും രാമക്ഷേത്ര നിർമ്മാണമോ ആർത്തവമുള്ള സ്ത്രീകൾ അമ്പലത്തിൽ പ്രവേശിക്കുന്നതോ ആവരുത് രാജ്യത്തിന്റെ ചിന്താവിഷയം എന്നും സെൻ കൂട്ടിച്ചേർത്തു.

ആൾകൂട്ടക്കൊലകൾ മുൻപെങ്ങുമില്ലാത്ത വിധം രാജ്യത്ത് വളർന്ന വരുന്ന സാഹചര്യത്തിൽ തന്റെ മക്കളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച നസറുദ്ദീൻ ഷായ്ക്കെതിരെ സംഘപരിവാർ സംഘടനകൾ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് അമൃത്യസെന്നിന്റെ പരാമർശം.

ബിഎസ്എഫ് ചരിത്രത്തിലെ ആദ്യ വനിതാ ‘പട്ടാളക്കാരി’ തനു ശ്രീ തന്റെ പട്ടാള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

Spread the love
Read Also  അച്ഛൻ മരിച്ചത് പൊലീസ് നടപടികളിലല്ല; ശിവദാസന്റെ മകന്റെ മൊഴി പുറത്ത്

21 Comments

Leave a Reply