Tuesday, July 14

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 ; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശനനടപടി

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, കാസർകോട് ജില്ലയിൽ ഒരാൾ, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നു വന്നു നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നു പേര്‍ക്ക് രോഗികളുമായി ഇടപഴകിലൂടെ രോഗം ലഭിച്ചതാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇന്ന് 6 കാസർഗോഡ് സ്വദേശികളുടെ ശ്രവപരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേരുടെ രോഗം സുഖപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം

കോവിഡ് ബാധിച്ചു തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ വീതം രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

ഇന്ന് ഒരു ടാക്സി ഡ്രൈവർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഒരു വിദേശിയോടൊപ്പം യാത്ര ചെയ്തയാളാണ് ഇദ്ദേഹം. അതുകൊണ്ടു കൂടുതൽ ജാഗ്രതയോടെതന്നെ നീങ്ങേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌൺ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽപുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്. 21 ദിവസത്തേക്ക് ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്

സാധാരണ ഗതിയിലുളള സൗഹൃദ സന്ദര്‍ശനങ്ങള്‍, മാറ്റിവെക്കാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരത്തില്‍ ഇടപെടാന്‍ പോലീസിന് സാധിക്കണം. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കളക്ടര്‍ അടക്കുമുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ ധാരണയോടെ കൈകാര്യം ചെയ്യണം.

പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ കർശനമായ നിയമം കൊണ്ടുവരും. അവശരായവർക്കു ആഹാരം നൽകാനുള്ള യാത്രയ്ക്കായി അനുവാദമുണ്ട്. ഭക്ഷണത്തിനു നിവൃത്തിയില്ലാത്തവരുടെ ലിസ്റ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എടുക്കുകയും അവർക്കു ഭക്ഷണം എത്തിക്കുകയും ചെയ്യും. ആശുപത്രിയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും

Read Also  'ആവശ്യപ്പെടുന്നതെന്തും ചെയ്തുതരാം' ; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വാളയാർ പെൺകുട്ടികളുടെ അമ്മ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply