ജൂലായ് 27 തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക വിതയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോക്ക് ഡൌൺ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
വ്യാഴാഴ്ചയ്ക്കു പകരം തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.
തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞാണ് നടപടി. തിങ്കളാഴ്ച നിയമസഭായോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.