കേരള പൊലീസിനെ ആക്രമിക്കുന്ന പ്രസ്താവനയുമായി മന്ത്രി ജി. സുധാകരന്‍. പൊലീസ് ആയാല്‍ എന്തും ആകാമെന്ന് കരുതേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു. പൊലീസ് പ്രവർത്തനശൈലി മാറ്റേണ്ട കാലം അതിക്രമിച്ചെന്നും മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയണമെന്നും സുധാകരന്‍ പറഞ്ഞു.

രാജ് കുമാറിൻ്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ആരോപണങ്ങൾ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു സുധാകരന്റെ പ്രതികരണം.

കഴിഞ്ഞയാഴ്ച നെടുങ്കണ്ടത്തുണ്ടായ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റിയത്. കെ.ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി.

എസ് പിക്കെതിരെ അറസ്റ്റിലായ എസ് ഐ കെ എ സാബു മൊഴി നൽകിയിരുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ എസ്.പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്.പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എസ് ഐ സാബുവും സി പി ഒ സജിമോൻ ആൻ്റണി എന്നിവർ രണ്ടുദിവസം മുമ്പ് അറസ്റ്റിലായിരുന്നു. കേസിലെ ഒന്നും നാലും പ്രതികളാണ് ഇവര്‍. കസ്റ്റഡിമരണക്കേസില്‍ ആകെ നാല് പ്രതികളാണ്. രണ്ടും മൂന്നും പ്രതികളായ പൊലീസുകാര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here