Wednesday, January 19

സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ല; ആഞ്ഞടിച്ച് അമിത് ഷാ

അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. കോടതി വിധിയുടെ പേരില്‍  അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിനാണെന്ന് അമിത് ഷാ ചോദിച്ചു. അവര്‍ ആരുടെ മുതലാണ്‌ നശിപ്പിച്ചത്. സ്ത്രീപുരുഷ സമത്വം ക്ഷേത്രങ്ങളിലൂടെയല്ല നടപ്പിലാക്കെണ്ടതെന്നും അമിത് ഷാ പറഞ്ഞു. 

സുപ്രീം കോടതി വിധിയും അമിത് ഷാ വിമര്‍ശിച്ചു. കോടതികള്‍ അപ്രായോഗികമായ നിദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുത്‌. അയ്യപ്പഭക്തരുടെ വികാരങ്ങള്‍ കണക്കിലെടുക്കണം. മുഖമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 

സംസ്ഥാനത്തെ  ബി ജെ പി പ്രവര്‍ത്തകര്‍  ബി ഡി ജെ എസിനും എന്‍ എസ് എസ്സിനും ഒപ്പം നില്‍ക്കണം. ബി ജെ പി യുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പഭക്തരോടൊപ്പം നില്‍ക്കും. ശബരിമല വിഷയത്തില്‍ ഈ മാസം 30 മുതല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അമിത് ഷാ വെളിപ്പെടുത്തി 

Spread the love
Read Also  ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി

Leave a Reply