Wednesday, June 23

പുൽവാമ ആക്രമണം നടത്തിയത് തങ്ങളെന്ന് പാക് മന്ത്രി

ഇന്ത്യയിലെ പുല്‍വാമ ഭീകരാക്രമണം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലുണ്ടായ വൻ നേട്ടമാണെന്ന വാദവുമായി പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി രംഗത്തെത്തിയത് വിവാദമായി. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി ആക്രമിച്ചു.. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, ഫവാദ് ചൗധരി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞു

അതേസമയം ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍ കയറി ആക്രമിച്ചതെന്നാണ് പറഞ്ഞതെന്ന് ചൗധരി പറഞ്ഞു.

ദേശീയ അസംബ്ലിയിൽ  ഇന്ത്യ-പാകിസ്താന്‍ തർക്കം വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍,  മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.

Spread the love
Read Also  ടൈംസ് നൗവും തെരഞ്ഞെടുപ്പ് സർവ്വേഫലങ്ങളും പുൽവാമാ ആക്രമണവും