Wednesday, June 23

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം

തന്നെ ഒരു വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാൻ വ്യാപകശ്രമം നടക്കുന്നതായി ബി.ജെ.പി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. നാളിതുവരെ ഒരു വർഗ്ഗീയ വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു.

അതേസമയം നേമത്ത് സി പി എം-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു  കുമ്മനം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് വട്ടിയൂർക്കാവിൽ സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിക്കുന്നു.

Spread the love
Read Also  വർഗ്ഗീയതയുടെ വിത്തുകൾ മുളയ്ക്കാത്ത മണ്ണ് ; പ്രതിസന്ധികൾ നേരിടാൻ ജനത ഇടതിനൊപ്പം