Wednesday, January 19

വാദ്രയ്ക്കെതിരെയുള്ള കേസുകൾ ബി ജെ പി കെട്ടിച്ചമച്ചതാണെന്ന് മമത ബാനർജി

പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള കേസുകൾ ബി ജെ പി കെട്ടിച്ചമച്ചതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രക്കെതിരാ യ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്​ടറേറ്റി​​ന്റെ കേസിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്​ നിൽക്കണമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. വാദ്രക്കെതിരായ കേസിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ശക്​തമായ വിമർശനവുമായി രംഗത്തെത്തു ന്നതിനിടെയാണ്​ പ്രശ്നത്തിൽ പിന്തുണ പ്രഖ്യാപിച്ചു മമതയുടെ പ്രസ്താവന പുറത്തുവന്നത്. 

ഇതത്ര ഗൗരവമുള്ള കേസൊന്നുമല്ലെന്ന്​ മമത പറഞ്ഞു. ചോദ്യം ​ചെയ്യലിന്​ ഹാജ രാവാൻ നോട്ടീസ്​ നൽകുന്നത്​ സാധാരണ നടപടി മാത്രമാണ്​. അതുകൊണ്ട്​ പ്രതി പക്ഷം ഇതിനെതിരെ ഒറ്റ​ക്കെട്ടായി നിൽക്കണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ കേന്ദ്രസർക്കാർ മനപൂർവം പ്രശ്​നങ്ങളുണ്ടാക്കുകയാണെന്നും മമത ആരോപിച്ചു.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വധേരയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസു മായി ബന്ധപ്പെട്ട്​ ഭർത്താവിനൊപ്പം നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദേശ ത്തെ അനധികൃത സ്വത്ത്​ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ്
​ഡയറക്ടറേറ്റ് വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്​. ആ​റു ഫ്ലാ​റ്റു​ക​ളും ര​ണ്ടു വി​ല്ല​ക​ളും അ​ട​ക്കം ല​ണ്ട​നി​ൽ വാ​ങ്ങി​യ എ​ട്ടു വ​സ്​​തു​വ​ക​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​​​​​ൻറ ഭാ​ഗ​മാ​യിട്ടായിരുന്നു കഴിഞ്ഞ ദിവസം എൻഫോഴ്​സ്​മെന്റ് ​ ഡയറക്​ടറേറ്റ്​ വാദ്രയെ ചോ​ദ്യം​ ചെ​യ്തത്​. 2005നും 2010​നു​മി​ട​യി​ൽ ​ ഹവാല ​ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​തായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.

Spread the love
Read Also  പ്രതിപക്ഷത്തിനെതിരെ ഇ ഡി വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നുവെന്നു പ്രശാന്ത് ഭൂഷൺ

Leave a Reply