Thursday, January 20

ഞാന്‍ വനിതാ മതിലിനോപ്പം : നടി മഞ്ജു വാരിയര്‍

കേരള സര്‍ക്കാര്‍ നവോഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിനു പിന്തുണയുമായി നടി മഞ്ജു വാരിയരുടെ വീഡിയോ സന്ദേശം. സര്‍ക്കാരിന്‍റെ വനിതാ മതില്‍ പേജിലാണ് പിന്തുണ അറിയിച്ചുകൊണ്ടുള്ള  മഞ്ജുവിന്റെ വീഡിയോ സന്ദേശം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ” നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം സ്ത്രീ പുരുഷ സമത്വം അനിവാര്യം മുന്നോട്ടു പോകട്ടെ കേരളം ഞാന്‍ വനിതാ മതിലിനോപ്പം.

2018 ജനുവരി ഒന്നിന് കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരംവരെ  സംഘടിപ്പിക്കുന്ന വനിതാ മതിലിനു വേണ്ടി സാംസ്കാരിക പ്രവര്‍ത്തകര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ പ്രതിപക്ഷത്തിന്റെയും ബി ജെ പി യുടെയും എതിര്‍പ്പിന്‍റെ മൂര്‍ച്ചയും കുറഞ്ഞിട്ടുള്ളതായി ഔദ്യോഗിക ഭാരവാഹികള്‍ പറയുന്നു. കഴിയുന്ന എല്ലാവരുടേയും പങ്കാളിത്തം  വനിതാ മതിലില്‍ പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്‍റെ നീക്കം. മൂന്നു ദശലക്ഷം വനിതകളെ മതിലില്‍   അണി നിരത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.

മഞ്ജു വാരിയരുടെ വീഡിയോ സന്ദേശം  ഇവിടെ കാണാം 

Spread the love
Read Also  'ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും' ജി ശങ്കറിന്റെ പ്രതിസന്ധിയിൽ സർക്കാരിനെ ആക്രമിച്ചു ജോയ് മാത്യു

Leave a Reply