ഒരു സപ്താഹത്തിനു ചെന്നിരിക്കുന്നത് പോലെ സിനിമ ഹാളിൽ കയറിയിരിക്കാം.നന്ദി, ഷക്കീല, അനുരാധ, അവളുടെ രാവുകളിലെ സീമ, ഇതാഇവിടെ വരെയിലെ രതിനിർ വേദത്തിലെ രതിചേച്ചിയായി വന്ന ജയഭാരതി . അക്കാലത്ത് ജീവിച്ചതിന് സ്‌ക്രീനിൽ സുന്ദര ശരീരങ്ങൾ കണ്ടതിന്. കാണിക്കാൻ പറ്റിയതിന്. യവനികയും ഈ നാടും ഒക്കെ പിറന്ന നാളുകളിൽ ജീവിക്കാൻ സാധിച്ചതിന്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച രജനിയണ്ണനെ സ്റ്റാറ്റിയൂട്ടറി വാണിങ് ഇല്ലാതെ കാണാൻ സാധിച്ചതിന്. കസ്തൂരി മാൻമിഴി… ചീയേഴ്സ് പറഞ്ഞു പാടിയ ജയനെ കാണാൻ സാധിച്ചതിന്..

 

Related image
പറഞ്ഞുവന്നത് ഇന്നലെ നമ്മുടെ നവോത്‌ഥാന സർക്കാർ ഒരുത്തരവിറക്കിയിരുന്നു , സിനിമയിൽ മദ്യപാന രംഗങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം. കൊട്ടാരക്കര മഹാരാജ്യത്തെ ജനപ്രതിനിധിയായി അയിഷാപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ അരങ്ങേറിയ നിയമസഭാ സമിതിയാണ് പുതിയ നിർദ്ദേശം രംഗത്തുവച്ചത്.

പെട്ടെന്ന് ഓർമ്മിച്ചു പോയത് ഓറഞ്ചു ജ്യൂസ് കുടിച്ചു ഒടുവിൽ പഞ്ചസാരയുടെ അസുഖം പിടിച്ചു  മരിക്കുന്ന ദേവദാസിലെ നായകനെയാണ്. അതെ തീർച്ചയായും ഇന്ന് ദേവദാസ് റീമേക്ക് ചെയ്‌താൽ നായകൻ ഭയങ്കര ജ്യൂസ് കുടിയനാകും. നായിക മരിച്ചാൽ നായകൻ അടുത്ത ജ്യൂസ് കടയിൽ ചെല്ലുന്നു നല്ല കടുപ്പത്തിൽ ഒരു ലെമൺ ജ്യൂസ് കഴിക്കുന്നു. കൂട്ടുകാർ നിർബന്ധിക്കുന്നു, നീ നശിക്കാൻ തന്നെ തീരുമാനിച്ചോ ?..യവനികയിൽ അയ്യപ്പൻ ചന്ദനത്തിരിയുടെ സുഗന്ധം ശ്വസിക്കുകയും ബാലൻപിള്ളയുടെ ചായക്കടയിൽ നിന്നും സ്ഥിരമായി കട്ടൻ ചായ കുടിക്കുകയും ചെയ്തു വഴിതെറ്റിനടക്കുന്ന കലാകാരനായി ജീവിക്കുന്നതും ഒക്കെ. ഹാ എത്ര സുന്ദരം. 

Image result for yavanika gopiകാര്യങ്ങൾ ഇങ്ങനെ പോകും ആയിശാമ്മയുടെ നിയമം പ്രാബല്യത്തിൽ വന്നാൽ.
അല്ല ബീഫ് നിരോധിച്ചപ്പോൾ നമ്മളെന്താണ് ചെയ്തത്? ആ പാവം സംഘികളെ മൊത്തം പ്രതിക്കൂട്ടിലാക്കിയില്ലേ?  ഇതിനിടെ അല്പം ഒളിച്ചുകഴിച്ചയാളെ ഉള്ളിയുടെ പേരിൽ അവഹേളിച്ചില്ലേ?  കൽബുർഗിയെ മുതൽ ഗൗരി ലങ്കേഷിനെ വരെ ഒരു കൂട്ടർ തീർത്തപ്പോൾ നമ്മൾ നവോത്ഥാനക്കാർ ഉരുവിട്ട ഒരു വാചകമുണ്ടായിരുന്നു, ആവിഷ്‌ക്കാര സ്വാതന്ത്ര്യം. അതെ, അത് തന്നെയാണ് ഇപ്പോൾ കേരളത്തിലെ ഇടതു സർക്കാരിൽ നിന്നും പ്രതിബന്ധങ്ങളായി വരുന്നത്.
എന്റെ പൊന്നോ സിനിമ ഒരു കലാരൂപമാണ് ഇരുപതാംനൂറ്റാണ്ടു നൽകിയ ഒരു സംയോജിത കലയാണ് സിനിമ. ഇതേ ആർ എസ് എസ് സംഘപരിവാർ ടീംസ് പറയുന്നത് പോലെ ‘ഭക്തിതൻ സത്യ പാടലുകളല്ല’ എന്ന് മനസിലാക്കിയിരിക്കുമ്പോഴാണ് നമ്മുടെ പു ക സ കക്ഷികൾ പുതിയ നിയമ സംഹിതയുമായി രംഗത്ത് വരുന്നത്.

Image result for statutory warning in movie screen

ഇപ്പോൾ തന്നെ സ്‌ക്രീനിന്റെ ചുവട്ടിൽ മുന്നറിയിപ്പില്ലാതെ കാണാൻ കഴിയുന്ന സീനുകൾ ഒന്നും തന്നെയില്ലാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. ഹെൽമറ്റ് ധരിക്കണം, വന്യജീവികളെ ഉപദ്രവിച്ചിട്ടില്ല, മദ്യപാനം ആരോഗ്യത്തിനു ഹാനികരം, പുകയില ഉപയോഗം ക്യാൻസറുണ്ടാക്കും എന്നൊക്കെ.ഇങ്ങനെ വാർത്താ ചാനലിലെ ഫ്‌ളാഷ് ന്യൂസ് കാണുമ്പോലയാണ് ഇപ്പോൾ സിനിമ സ്ക്രീനുകൾ.

അതുകൊണ്ട് പ്രിയ ഇടതു സർക്കാർ മുൻപിൻ നോക്കാതെ ഇത്തരം തീരുമാനങ്ങൾ എടുക്കരുത് .കഴിഞ്ഞസർക്കാർ എന്തിന്റെയൊക്കെയോ പേരിൽ അടച്ചുപൂട്ടിയ ബാർ തുറന്ന പാരമ്പര്യത്തെ മറക്കരുത്. ബിവറേജസ് എന്ന വൻ വിപണന ശൃംഖലയിലൂടെ സംസ്ഥാനത്തെ നിലനിർത്തുന്ന സർക്കാരാണ് പറയുന്നത് സിനിമയിൽ ഇനി മദ്യപാന രംഗങ്ങൾ വേണ്ടെന്ന്. എത്ര ആലോചിച്ചിട്ടും  ആ ഐറണി പിടികിട്ടുന്നില്ല സഖാവെ . അറിയാമെങ്കിൽ ഒന്ന് പറഞ്ഞുതരിക. ഒരു സിനിമയെടുക്കാനാണ് ഭക്ത കുചേല.  റ്റച്ചിംഗായി അവൽപൊതിയുമായി പോകുന്ന ദശമൂലം ദാമുവിന്റെ ബയോ പിക്ക് നവഭക്ത കുചേല എന്ന പേരിൽ  ഇനി അതിനെ സ്കോപ്പുള്ളൂ.

Read Also  മരടിലെ ഫ്ളാറ്റ് പൊളിക്കൽ നടപടി തുടങ്ങി ; താമസക്കാരെ ഒഴിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി

പക്ഷെ ഒരു കാര്യം കൂടി പറയാതിരിക്കാതിരിക്കാൻ വയ്യ. സത്യത്തിൽ ഈ സെൻസർ ബോർഡ് കേന്ദ്ര സർക്കാരിന്റെ കീഴിലാണ് വരുന്നത് അതിൽ ഈ സംസ്ഥാന സർക്കാരിനോ അതിനുപരി ഒരു നിയമസഭാ സമിതിക്കോ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ? എന്നുള്ള സംശയം കൂടി പങ്കു വയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here